ജക്കാര്‍ത്ത: ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ സിംഗിള്‍സ് മത്സരങ്ങളില്‍ ഇന്ത്യയുടെ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തും രണ്ടാം റൗണ്ടില്‍. ഇരുവരും ജാപ്പനീസ് താരങ്ങളെയാണ് തോല്‍പ്പിച്ചത്. വനിതാ സിംഗിള്‍സില്‍ സിന്ധു 11-21, 21-15, 21-15ന് അയാ ഒഹോരിയെയും ശ്രീകാന്ത് നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-14, 21-13) കെന്റ നിഷിമോട്ടോയെയും പരാജയപ്പെടുത്തി.