ലണ്ടൻ: ഏകദിന ലോകകപ്പിലെ കിരീട നേട്ടത്തിൽ ഇംഗ്ലണ്ട് സംഘത്തിൽ നിർണായക സാന്നിധ്യമായിരുന്ന ജേസണ്‍ റോയ് ടെസ്റ്റ് അരങ്ങേറ്റത്തിനൊരുങ്ങുന്നു. അയർലൻഡിനെതിരായ ഏക ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ റോയ് ഇടംപിടിച്ചു. അടുത്ത ബുധനാഴ്ച ലോഡ്സിലാണ് ഇംഗ്ലണ്ട് x അയർലൻഡ് ടെസ്റ്റ്. ആഷസ് പരന്പരയ്ക്കു മുന്‍പ് സെലക്ടർമാരെ മികച്ച പ്രകടനത്തിലൂടെ പ്രീതിപ്പെടുത്താനുള്ള അവസരമാണ് റോയ്ക്ക് ലഭിച്ചിരിക്കുന്നത്.