+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബെ​​യ്‌​ലി​സി​​നാ​​യി വ​​ല​​യെ​​റി​​ഞ്ഞ് കോ​​ൽ​​ക്ക​​ത്ത

കോ​​ൽ​​ക്ക​​ത്ത: ഇം​ഗ്ല​​ണ്ടി​​നെ ക​​ന്നി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് കി​​രീ​​ട​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​രി​​ശീ​​ല​​ക​​ൻ ട്രെ​​വ​​ർ ബെ​​യ്‌​ലി​സി​​നാ​​യി ഐ​​പി​​എ​​ൽ ടീ​​മാ​​
ബെ​​യ്‌​ലി​സി​​നാ​​യി വ​​ല​​യെ​​റി​​ഞ്ഞ് കോ​​ൽ​​ക്ക​​ത്ത
കോ​​ൽ​​ക്ക​​ത്ത: ഇം​ഗ്ല​​ണ്ടി​​നെ ക​​ന്നി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് കി​​രീ​​ട​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​രി​​ശീ​​ല​​ക​​ൻ ട്രെ​​വ​​ർ ബെ​​യ്‌​ലി​സി​​നാ​​യി ഐ​​പി​​എ​​ൽ ടീ​​മാ​​യ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ്. 2011 മു​​ത​​ൽ 2014 വ​​രെ നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നെ പ​​രി​​ശീ​​ലി​​പ്പി​​ച്ചി​​രു​​ന്ന ബെ​​യ്‌​ലി​സ് 2015 ലാ​​യി​​രു​​ന്നു ടീം ​​വി​​ട്ട​​ത്. തു​​ട​​ർ​​ന്ന് ഇം​​ഗ്ല​​ണ്ട് ദേ​​ശീ​​യ ടീം ​​പ​​രി​​ശീ​​ല​​ക​​നാ​​യി ചു​​മ​​ത​​ല​​യേ​​റ്റു.

അ​​ടു​​ത്ത മാ​​സം ആ​​രം​​ഭി​​ക്കു​​ന്ന ആ​​ഷ​​സ് പ​​ര​​ന്പ​​ര​​യ്ക്കു​​ശേ​​ഷം അ​​ദ്ദേ​​ഹം കോ​​ൽ​​ക്ക​​ത്ത​​ൻ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക ചു​​മ​​ത​​ല ഏ​​റ്റെ​​ടു​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന​​ക​​ൾ. ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ മു​​ൻ താ​​രം ബ്രെ​​ണ്ട​​ൻ മ​​ക്ക​​ല്ല​​ത്തെ ബാ​​റ്റിം​​ഗ് പ​​രി​​ശീ​​ല​​ക​​ന്‍റെ റോ​​ളി​​ലും നൈ​​റ്റ് റൈ​​ഡേ​​ഴ്സ് എ​​ത്തി​​ക്കും. ഐ​​പി​​എ​​ലി​​ന്‍റെ ആ​​ദ്യ സീ​​സ​​ണു​​ക​​ളി​​ൽ മ​​ക്ക​​ല്ലം കോ​​ൽ​​ക്ക​​ത്ത​​യു​​ടെ താ​​ര​​മാ​​യി​​രു​​ന്നു.