ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകരെ കണ്ടെത്താനുള്ള പാനലിനെ സുപ്രീംകോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ) തെരഞ്ഞെടുത്തു. ഇന്ത്യൻ മുൻ നായകൻ കപിൽദേവ് ആണ് പാനലിനെ നയിക്കുക. കപിൽ ദേവിനു പുറമേ മുൻ താരങ്ങളായ അൻഷുമാൻ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് സമിതിയിലുള്ളത്. ബിസിസിഐ ജനറൽ മാനേജർ സാബ കരീമാണ് കപിൽദേവിനേയും സംഘത്തേയും പരിശീലകനെ തെരഞ്ഞെടുക്കാനുള്ള പാനലിലേക്ക് ക്ഷണിച്ചത്.
പുതിയ ഇന്ത്യൻ പരിശീലകരേയും, അഞ്ചംഗ സെലക്ഷൻ കമ്മിറ്റിയേയും തെരഞ്ഞെടുക്കുക കപിലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ദൗത്യമാണ്.
പുതിയ ഇന്ത്യൻ പരിശീലകരേയും, അഞ്ചംഗ സെലക്ഷൻ കമ്മിറ്റിയേയും തെരഞ്ഞെടുക്കുക കപിലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ദൗത്യമാണ്.