കയ്റോ: ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിൽ സെനഗൽ x അൾജീരിയ ഫൈനൽ. സെമിയിൽ ടുണീഷ്യയെ 1-0നു കീഴടക്കിയാണ് സെനഗൽ ഫൈനലിൽ ഇടംപിടിച്ചത്. 100-ാം മിനിറ്റിൽ ഡിലൻ ബ്രോണിന്റെ സെൽഫ് ഗോളാണ് ടുണീഷ്യയെ പുറത്താക്കിയത്. നൈജീരിയയെ 2-1നു കീഴടക്കിയാണ് അൾജീരിയ ഫൈനലിൽ പ്രവേശിച്ചത്. അൾജീരിയയുടെ അക്കൗണ്ടിലെ ആദ്യ ഗോളും സെൽഫ് വഴിയാണ് പിറന്നത്. ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 12.30നാണ് ഫൈനൽ.