പ്രേഗ്: ചെക് റിപ്പബ്ലിക്കിൽ നടന്ന ക്ലാഡ്നോ അത്ലറ്റിക് മീറ്റിൽ ദേശീയ റിക്കാർഡ് തിരുത്തിയ പ്രകടനത്തോടെ മലയാളി താരം മുഹമ്മദ് അനസ് ഇന്ത്യക്കായി 400 മീറ്റർ സ്വർണം നേടി. അനസ് 45.21 സെക്കൻഡിലാണ് സ്വർണത്തിലെത്തിയത്. 11 ദിവസത്തിനുള്ളിൽ മൂന്നാം സ്വർണവുമായി വനിതാ താരം ഹിമ ദാസും തിളങ്ങി. 200 മീറ്ററിൽ 23.43 സെക്കൻഡിൽ ഹിമ സ്വർണത്തിലെത്തി.
വനിതകളുടെ 400 മീറ്ററിൽ മലയാളി താരം വി.കെ. വിസ്മയ വ്യക്തിഗത മികച്ച സമയം കുറിച്ച് (52.54 സെക്കൻഡ്) സ്വർണം കരസ്ഥമാക്കി. ജിസ്നയ്ക്കാണ് വെള്ളി.
വനിതകളുടെ 400 മീറ്ററിൽ മലയാളി താരം വി.കെ. വിസ്മയ വ്യക്തിഗത മികച്ച സമയം കുറിച്ച് (52.54 സെക്കൻഡ്) സ്വർണം കരസ്ഥമാക്കി. ജിസ്നയ്ക്കാണ് വെള്ളി.