അഹമ്മദാബാദ്: ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തോൽവി. ഇതോടെ ഇന്ത്യ പുറത്തായി. ഇന്നലെ നടന്ന മത്സരത്തിൽ ഉത്തര കൊറിയയോട് 5-2നാണ് ഇന്ത്യ തോൽവി വഴങ്ങിയത്. ആദ്യ മത്സരത്തിൽ 4-2 ന് തജിക്കിസ്ഥാനോട് ഇന്ത്യ പരാജയം രുചിച്ചിരുന്നു. ഇഗോർ സ്റ്റിമാച്ചിന്റെ കീഴിലും ഇന്ത്യക്ക് ശോഭിക്കാൻ സാധിക്കുന്നില്ല.