കാബൂൾ: അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനെ ഇനി റഷീദ് ഖാൻ നയിക്കും. ടീമിന്റെ മൂന്ന് ഫോർമാറ്റിലും റഷീദ് ഖാൻ ആയിരിക്കും നായകനെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) ഇന്നലെ അറിയിച്ചു. അസ്ഹർ അഫ്ഗാനാണ് ഉപനായകൻ.
ഇരുപതുകാരനായ റഷീദ് ട്വന്റി-20 ടീം നായകനായിരുന്നു. ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെയാണ് ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഗുൽബാദിൻ നബിയെ മാറ്റുന്നത്. റഹ്മത്ത് ഷായായിരുന്നു ടെസ്റ്റ് ക്യാപ്റ്റൻ. ലോകകപ്പിനു തൊട്ടുമുന്പ് അസ്ഹർ അഫ്ഗാനെ നീക്കായാണ് ഗുൽബാദിനെ ഏകദിന ക്യാപ്റ്റനാക്കിയത്. ഇത് വൻ വിവാദമായിരുന്നു.