ന്യൂയോർക്ക്: പ്രഫഷണൽ ബോക്സിംഗിൽ വിജയം തുടരാൻ ഇന്ത്യയുടെ വിജേന്ദർ സിംഗ്. ഒരു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് വിജേന്ദർ ഇന്ന് വീണ്ടും ഇടിക്കൂട്ടിലെത്തുന്നത്. അമേരിക്കയുടെ മൈക്ക് സൈഡർ ആണ് വിജേന്ദറിന്റെ എതിരാളി. എട്ട് റൗണ്ട് സൂപ്പർ മിഡിൽവെയ്റ്റ് പോരാട്ടമാണ് ഇരുവരും തമ്മിൽ ഇന്നു നടക്കുക. ഏഷ്യ പസഫിക് സൂപ്പർ മിഡിൽവെയ്റ്റ് ചാന്പ്യനായ വിജേന്ദറിന് 10-0ന്റെ റിക്കാർഡാണിപ്പോഴുള്ളത്. അതിൽ ഏഴ് എണ്ണത്തിൽ എതിരാളിയെ നോക്കൗട്ട് ആക്കിയിരുന്നു.