മാഞ്ചസ്റ്റർ: പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ പരാജയപ്പെട്ട് ഇന്ത്യ പുറത്ത്. മഴയെത്തുടർന്ന് രണ്ട് ദിവസമായി നടന്ന മത്സരത്തിൽ 18 റണ്‍സിനാണ് ഇന്ത്യയുടെ തോൽവി. ജയത്തോടെ ന്യൂസിലൻഡ് ഫൈനലിൽ പ്രവേശിച്ചു. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ സെമിയിൽ പരാജയപ്പെടുന്നത്. ന്യൂസിലൻഡിന്റെ തുടർച്ചയായ രണ്ടാം ഫൈനലാണ്.
ഇന്ന് നടക്കുന്ന ഇംഗ്ലണ്ട് x ഓസ്ട്രേലിയ രണ്ടാം സെമിയിലെ ജേതാക്കളാണ് ഫൈനലിൽ ന്യൂസിലൻഡിന്റെ എതിരാളി. 14ന് ലോഡ്സിലാണ് ഫൈനൽ.
ഇന്ന് നടക്കുന്ന ഇംഗ്ലണ്ട് x ഓസ്ട്രേലിയ രണ്ടാം സെമിയിലെ ജേതാക്കളാണ് ഫൈനലിൽ ന്യൂസിലൻഡിന്റെ എതിരാളി. 14ന് ലോഡ്സിലാണ് ഫൈനൽ.