+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​​ണ​​ക്കേ​​ടി​​ന്‍റെ ച​​രി​​ത്രം

മാഞ്ചസ്റ്റർ: ലോ​​ക​​ക​​പ്പ് സെ​​മി​​യി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ ഇ​​ന്ത്യ​​യു​​ടെ തു​​ട​​ക്കം അ​​തി​​ദ​​യ​​നീ​​യ​​മാ​​യി​​രു​​ന്നു. ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും മോ​​ശം
നാ​​ണ​​ക്കേ​​ടി​​ന്‍റെ ച​​രി​​ത്രം
മാഞ്ചസ്റ്റർ: ലോ​​ക​​ക​​പ്പ് സെ​​മി​​യി​​ൽ ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ ഇ​​ന്ത്യ​​യു​​ടെ തു​​ട​​ക്കം അ​​തി​​ദ​​യ​​നീ​​യ​​മാ​​യി​​രു​​ന്നു. ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും മോ​​ശം തു​​ട​​ക്ക​​മാ​​യി​​രു​​ന്നു ഇ​​ന്ന​​ല​​ത്തേ​​ത്. അ​​ഞ്ച് റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ ഇ​​ന്ത്യ​​യു​​ടെ മൂ​​ന്ന് മു​​ൻ​​നി​​ര ബാ​​റ്റ്സ്മ​ന്മാ​​രും പ​​വ​​ലി​​യ​​നി​​ലെ​​ത്തി.

ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ കെ.​​എ​​ൽ. രാ​​ഹു​​ൽ, രോ​​ഹി​​ത് ശ​​ർ​​മ, മൂ​​ന്നാം ന​​ന്പ​​റാ​​യ വി​​രാ​​ട് കോ​​ഹ് ലി ​​എ​​ന്നി​​വ​​ർ ഒ​​രു റ​​ണ്‍ വീ​​ത​​മെ​​ടു​​ത്താ​​ണ് പ​​വ​​ലി​​യ​​നി​​ലേ​​ക്ക് തി​​രി​​ച്ചു​​ന​​ട​​ന്ന​​ത്. ഇ​​തോ​​ടെ നാ​​ണ​​ക്കേ​​ടി​​ന്‍റെ റി​​ക്കാ​​ർ​​ഡും ടീം ​​ഇ​​ന്ത്യ​​ക്കാ​​യി. ഏ​​ക​​ദി​​ന​​ത്തി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ൽ ഇ​​താ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ടീ​​മി​​ലെ ആ​​ദ്യ മൂ​​ന്നു താ​​ര​​ങ്ങ​​ളും ഒ​​രു റ​​ണ്‍ വീ​​ത​​മെ​​ടു​​ത്ത് പു​​റ​​ത്താ​​കു​​ന്ന​​ത്.

രാ​​ഹു​​ലി​​ന്‍റെ​​യും രോ​​ഹി​​ത്തി​​ന്‍റെ​​യും വി​​ക്ക​​റ്റ് മാ​​റ്റ് ഹെ​​ൻ‌റി​​യാ​​ണ് വീ​​ഴ്ത്തി​​യ​​ത്. കോ​​ഹ്‌ലി​​യെ ട്രെ​​ന്‍റ് ബോ​​ൾ​​ട്ട് വി​​ക്ക​​റ്റി​​നു മു​​ന്നി​​ൽ കു​​ടു​​ക്കി. 2015 ലോകകപ്പ് സെമിയിലും കോഹ്‌ലിക്ക് ഒരു റൺ എടുക്കാൻ മാത്രമേ സാധിച്ചിരുന്നുള്ളൂ.