കൊച്ചി: ഐ-ലീഗിലെ മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ ബിലാൽ ഹുസൈൻ ഖാൻ കേരള ബ്ലാസ്റ്റേഴ്സിൽ എത്തും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2019-20 സീസണിലേക്കാണ് ബിലാൽ ഖാൻ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കുക. 2017-18 ഐ-ലീഗിൽ ഗോകുലം കേരള എഫ്സിക്കുവേണ്ടി കളിച്ച ബിലാൽ ഖാൻ കേരളത്തിന് അപരിചിതനല്ല. ഐ-ലീഗ് 2018- 19 സീസണിലെ മികച്ച ഗോൾകീപ്പറായി ബിലാൽ ഖാൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.