ചെന്നൈ: ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോളിയായിരുന്ന എ.യു. സെലെസ്റ്റിൻ (73) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യമെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. 1969ൽ മലേഷ്യയിൽ നടന്ന മെർഡേക കപ്പിൽ ഇന്ത്യൻ സംഘത്തിലുണ്ടായിരുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ടാലന്റ് സ്പോട്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്.