+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രസീൽ x അർജന്‍റീന നാളെ

ബൊ​ലൊ ഹൊ​റി​സോ​ന്‍റെ: ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​ര്‍ കാ​ത്തി​രി​ക്കു​ന്ന പോ​രാ​ട്ടം കോ​പ്പ അ​മേ​രി​ക്ക​യി​ല്‍ നാ​ളെ പു​ല​ര്‍ച്ചെ ആ​റു മ​ണി​ക്ക്. ചി​ര​വൈ​രി​ക​ളാ​യ ബ്ര​സീ​ല്‍ അ​ര്‍ജ​ന്‍റീ​ന പോ​രാ​ട്ടം ബൊ
ബ്രസീൽ x അർജന്‍റീന നാളെ
ബൊ​ലൊ ഹൊ​റി​സോ​ന്‍റെ: ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​ര്‍ കാ​ത്തി​രി​ക്കു​ന്ന പോ​രാ​ട്ടം കോ​പ്പ അ​മേ​രി​ക്ക​യി​ല്‍ നാ​ളെ പു​ല​ര്‍ച്ചെ ആ​റു മ​ണി​ക്ക്. ചി​ര​വൈ​രി​ക​ളാ​യ ബ്ര​സീ​ല്‍ - അ​ര്‍ജ​ന്‍റീ​ന പോ​രാ​ട്ടം ബൊ​ലൊ ഹൊ​റി​സോ​ന്‍റെ​യി​ലെ എ​സ്‌​റ്റേ​ഡി​യോ മി​നേ​യ്‌​റോ​യി​ല്‍ ന​ട​ക്കും. 2007ലെ ​ഫൈ​ന​ലി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​രു​കൂ​ട്ട​രും കോ​പ്പ അ​മേ​രി​ക്ക​യി​ല്‍ ഏ​റ്റു​മു​ട്ടു​ന്ന​ത്. അ​ന്ന് ബ്ര​സീ​ല്‍ 3-0ന് ​ജ​യി​ച്ചി​രു​ന്നു.

സ​മ്മി​ശ്ര പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് ഇ​രു​ടീ​മും സെ​മി​യി​ലെ​ത്തി​യ​ത്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ര​ണ്ടു ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യാ​ണ് ബ്ര​സീ​ല്‍ ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​ത്. ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ബ്ര​സീ​ലി​ന് ദു​ര്‍ബ​ല​രാ​യ പ​രാ​ഗ്വെ​യോ​ട് മു​ഴു​വ​ന്‍ സ​മ​യ​ത്ത് ഗോ​ള്‍ നേ​ടാ​നാ​യി​ല്ല. പെ​ന​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ 4-3ന് ​ക​ഷ്ടി​ച്ചു ജ​യി​ക്കു​ക​യാ​യി​രു​ന്നു.

അ​ര്‍ജ​ന്‍റീ​ന​യാ​ണെ​ങ്കി​ല്‍ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ നി​രാ​ശാ​ജ​ന​ക​മാ​യ പ്ര​ക​ട​ന​ത്തി​നു​ശേ​ഷം ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ലെ​ത്തി​യ​പ്പോ​ള്‍ മാ​റ്റം വ​ന്നു. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ഒ​രു ജ​യ​വും ഒ​രു സ​മ​നി​ല​യും ഒ​രു തോ​ല്‍വി​യും മു​ന്‍ ചാ​മ്പ്യ​ന്മാ​ര്‍ക്കു​ണ്ടാ​യി. ക്വാ​ര്‍ട്ട​റി​ല്‍ വെ​ന​സ്വേ​ല​യ്‌​ക്കെ​തി​രേ പ​ന്ത​ട​ക്ക​ത്തി​ല്‍ പി​ന്നി​ലാ​യെ​ങ്കി​ലും മ​ത്സ​രം 2-0ന് ​ജ​യി​ക്കാ​നാ​യി.

ക​ഴി​ഞ്ഞ അ​ഞ്ച് ത​വ​ണ​യി​ല്‍ ഒ​രു പ്രാ​വ​ശ്യമേ അ​ര്‍ജ​ന്‍റീ​ന​യ്ക്കു ബ്ര​സീ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യുള്ളൂ. ബ്ര​സീ​ല്‍ മൂ​ന്നു ത​വ​ണ ജ​യി​ച്ചു.