മാഞ്ചസ്റ്റർ: വേഗത്തിൽ 20,000 രാജ്യാന്തര റണ്‍സ് എന്ന റിക്കാർഡ് ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക്. സച്ചിൻ തെണ്ടുൽക്കറും വെസ്റ്റ് ഇൻഡീസ് സൂപ്പർ താരം ബ്രയാൻ ലാറയും പങ്കിട്ടിരുന്ന റിക്കാർഡാണ് കോഹ്ലി സ്വന്തം പേരിലേക്ക് മാറ്റിയത്. 417 ഇന്നിംഗ്സിലാണ് കോഹ്ലി 20,000 രാജ്യാന്തര റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടത്. 417 ഇന്നിംഗ്സിൽനിന്ന് 20,035 റണ്‍സ് ആണ് കോഹ്ലിക്കുള്ളത്. 93 അർധസെഞ്ചുറിയും 66 സെഞ്ചുറിയും ഉൾപ്പെടെയാണിത്.
453 ഇന്നിംഗ്സിൽനിന്നായിരുന്നു സച്ചിനും ലാറയും 20,000 കടന്നത്. ഇന്നലെ വിൻഡീസിനെതിരേ 37 റണ്‍സിലെത്തിയപ്പോഴായിരുന്നു കോഹ്ലി റിക്കാർഡ് ബുക്കിൽ കടന്നത്. രാജ്യാന്തര മത്സരങ്ങളിലായി 20,000 റണ്‍സ് തികയ്ക്കുന്ന 12-ാമത് താരമായി ഇന്ത്യൻ ക്യാപ്റ്റൻ. സച്ചിനും (34,357 റണ്‍സ്) രാഹുൽ ദ്രാവിഡിനും (24,208 റണ്‍സ്) ശേഷം ഈ നേട്ടത്തിലെത്തുന്ന മൂന്നാമത് ഇന്ത്യൻ താരവുമായി.