കൊച്ചി: അണ്ടർ-17 ദേശീയ ചെസ് ചാന്പ്യൻഷിപ്പ് നാളെ മുതൽ കൊച്ചിയിൽ നടക്കും. ഒബ്റോണ്‍ മാളിൽ നടക്കുന്ന ചാന്പ്യൻഷിപ്പ് ജൂലൈ ഏഴു വരെ നീളും. ഓപ്പണ്‍, ഗേൾസ് വിഭാഗങ്ങളിലാണ് മത്സരങ്ങൾ. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു 150 താരങ്ങൾ പങ്കെടുക്കും.
ചെസ് അസോസിയേഷൻ കേരള, ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ എന്നിവയുടെ സഹകരണത്തോടെ ഫോർ ക്വീൻസ് ചെസ് ക്ലബാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഈ ചാന്പ്യൻഷിപ്പിൽ വിജയിക്കുന്നവരായിരിക്കും ഏഷ്യൻ, വേൾഡ് ചാന്പ്യൻഷിപ്പുകളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക.