ലണ്ടന്‍: 2019 ലോകകപ്പ് ക്രിക്കറ്റില്‍ ഇതുവരെയുള്ള മത്സരങ്ങളില്‍ ക്യാച്ച് നേടുന്നതില്‍ മികച്ചവര്‍ ഇന്ത്യ. ഫീൽഡിൽ 14 ക്യാച്ച് ഇന്ത്യക്കാര്‍ നേടിയപ്പോള്‍ ഒരണ്ണം മാത്രമേ നഷ്ടമാക്കിയുള്ളൂ. പാക്കിസ്ഥാനെതിരേയുള്ള മത്സരത്തില്‍ യുസ്വേന്ദ്ര ചഹലിന്റെ പന്തില്‍ കെ.എല്‍. രാഹുലാണ് ക്യാച്ച് വിട്ടത്. ക്യാച്ചിംഗില്‍ മോശം പാക്കിസ്ഥാനാണ്. ഇംഗ്ലണ്ടാണ് പാക്കിസ്ഥാനു തൊട്ടു പിന്നിലുള്ളത്. ന്യൂസിലന്‍ഡാണ് ക്യാച്ച് നഷ്ടപ്പെടുത്തുന്നവരില്‍ മൂന്നാം സ്ഥാനത്ത്.