ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ റോജര്‍ ഫെഡര്‍ രണ്ടാം സീഡില്‍. ലോക രണ്ടാം റാങ്കുകാരനായ റഫേല്‍ നദാല്‍ മൂന്നാം സീഡിലേക്കു താഴ്ത്തപ്പെട്ടു. എട്ട് തവണ വിംബിള്‍ഡണ്‍ നേടിയിട്ടുള്ള ഫെഡറര്‍ നിലവില്‍ മൂന്നാം റാങ്കിലാണ്. നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കാവിച്ചാണ് ഒന്നാം സീഡില്‍. വനിതകളില്‍ ലോക ഒന്നാം നമ്പര്‍ ആഷ്ലി ബാര്‍ട്ടിയാണ് സീഡിംഗിലും ഒന്നാമത്.
വിംബിൾഡണിന്റെ സീഡിംഗ് രീതിയെ നദാല്‍ വിമര്‍ശിച്ചിരുന്നു. നാലു ഗ്രാന്സ്ലാം ടൂര്‍ണമെന്റുകളില്‍ എടിപി റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ സീഡിംഗ് തീരുമാനിക്കാത്ത ഒരേയൊരു ടൂര്‍ണമെന്റാണ് വിംബിള്‍ഡണ്‍. പുരുഷ റാങ്കിംഗില്‍ ആദ്യ 32 സ്ഥാനത്തുള്ളവര്‍ പുല് കോര്‍ട്ടില്‍ കഴിഞ്ഞ 24 മാസം നടത്തിയ പ്രകടനം അനുസരിച്ചാണ് സീഡിംഗ്. വനിതകളില്‍ ഡബ്ല്യുടിഎ റാങ്കിംഗ് അനുസരിച്ചാണ് സീഡിംഗ്.