മാഞ്ചസ്റ്റർ: മഴയെത്തുടർന്ന് പരിശീലനം മുടങ്ങിയ ഇന്ത്യ പുതിയ വഴി കണ്ടെത്തി. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡ് ക്രിക്കറ്റ് മൈതാനം മഴയിൽ കുതിർന്നപ്പോൾ ഇന്ത്യൻ ടീം പരിശീലനം ഇൻഡോറിലാക്കി. വെസ്റ്റ് ഇൻഡീസിനെതിരേ നാളെ നടക്കുന്ന ഏകദിന ലോകകപ്പ് പോരാട്ടത്തിനു മുന്നോടിയായുള്ള ഇന്ത്യയുടെ പരിശീലനമാണ് മഴയെത്തുടർന്ന് ഇൻഡോറിലേക്ക് മാറ്റിയത്.
മഴയെത്തുടർന്ന് പരിശീലനം നടക്കില്ലെന്ന കുറിപ്പോടെ ഓൾഡ് ട്രാഫോഡ് മൈതനത്തിന്റെ ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തിരുന്നു. തുടർന്ന് ഇൻഡോറിൽ ഇന്ത്യൻ ടീം പരിശീലനം നടത്തുന്ന ചിത്രങ്ങളും ബിസിസിഐ ഒൗദ്യോഗിക ട്വിറ്ററിൽ പങ്കുവച്ചു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, ഓൾ റൗണ്ടർ വിജയ് ശങ്കർ, പേസർ ഭുവനേശ്വർ കുമാർ തുടങ്ങിയവർ ഇൻഡോർ പരിശീലനം നടത്തി.
ഇന്ത്യൻ ടീമിനൊപ്പം നെറ്റ്സ് ബൗളറായി നവ്ദീപ് സൈനി ഉണ്ടായിരുന്നു. തിങ്കളാഴ്ചയാണ് സൈനി ഇന്ത്യൻ ടീമിനൊപ്പം ചേർന്നത്. നിലവിൽ ഇന്ത്യൻ ടീമിനൊപ്പമുള്ള ഏക നെറ്റ്സ് ബൗളറാണ് ഡൽഹിക്കാരനായ സൈനി.
ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചപ്പോൾ ഇന്ത്യയുടെ പതിനഞ്ചംഗ ടീമിനൊപ്പം ദീപക് ചാഹർ, ആവേശ് ഖാൻ, ഖലീൽ അഹമ്മദ് എന്നിവർ നെറ്റ്സ് ബൗളർമാരായി ഉണ്ടായിരുന്നു. അതിൽ ചാഹറും ആവേശ് ഖാനും ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുന്പ് നാട്ടിലേക്ക് മടങ്ങി. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഖലീൽ അഹമ്മദും ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഇതിനു പിന്നാലെയാണ് സൈനി ഇപ്പോൾ ടീമിനൊപ്പം ചേർന്നത്. ഈ വർഷത്തെ ഐപിഎലിൽ സൈനി ബംഗളൂരു റോയൽ ചലഞ്ചേഴ്സിനായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പരിക്കിൽനിന്ന് മോചനംപ്രാപിക്കുന്ന ഭുവനേശ്വറിന്റെ ബാക്ക് അപ്പ് ആയല്ല സൈനിയെ ടീമിനൊപ്പം ചേർത്തിരിക്കുന്നതെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.