മാഞ്ചസ്റ്റർ: തുടഞരന്പിനേറ്റ പരിക്കിനെത്തുടർന്ന് അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ വിട്ടുനിന്ന ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ നെറ്റ്സിൽ പരിശീലനത്തിനിറങ്ങി. ഭുവനേശ്വർ പരിശീലനം നടത്തുന്ന വീഡിയോ ആരാണ് നെറ്റ്സിൽ തിരിച്ചെത്തിയതെന്ന് നോക്കൂ എന്ന കുറിപ്പോടെ ബിസിസിഐ ട്വീറ്റ് ചെയ്തു.
പാക്കിസ്ഥാനെതിരായ മത്സരത്തിനിടെയാണ് ഭുവിക്ക് പരിക്കേറ്റത്. പേശിവലിവ് അനുഭവപ്പെട്ട താരം ഓവർ പൂർത്തിയാക്കാതെ മൈതാനം വിട്ടു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഭുവനേശ്വറിന് പകരം മുഹമ്മദ് ഷാമിയാണ് ഇറങ്ങിയത്. ഷാമി ഹാട്രിക് പ്രകടനത്തിലൂടെ കിട്ടിയ അവസരം മുതലാക്കുകയും ചെയ്തു.
ഭുവനേശ്വർ ചൊവ്വാഴ്ച മാഞ്ചസ്റ്ററിൽ 35 മിനിറ്റ് പരിശീലനം നടത്തി. ഫിസിയോ പാട്രിക് ഫർഹാർട്ടിന്റെ നിരീക്ഷണത്തിനായിരുന്നു ഭുവി ബൗളിംഗ് ചെയ്തത്. ഇതോടെ നാളെ വെസ്റ്റ് ഇൻഡീസിനെതിരേ ഇന്ത്യക്കൊപ്പം ഭുവനേശ്വർ ഇറങ്ങുമോയെന്ന ചോദ്യം ഉയർന്നു. പരിക്ക് ഭേദമായി ഭുവി നെറ്റ്സിൽ തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസം പകരുന്നതാണ്. ഓൾഡ് ട്രാഫോഡിൽ ഇന്ത്യൻ സമയം നാളെ വൈകുന്നേരം മൂന്ന് മണിക്കാണ് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം.