ന്യൂഡൽഹി: 2023 ഐഒസി (ഇന്റർ നാഷണൽ ഒളിന്പിക് കമ്മിറ്റി) സെഷൻ ഇന്ത്യയിൽ നടത്താൻ ക്ഷണിച്ച് ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ). 2022-23 ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികമാണ്. അതിനാൽ ഐഒസിയുടെ മുഴുവൻ അംഗ സെഷൻ ഇന്ത്യയിൽ നടത്താമെന്ന് ഐഒഎ പ്രസിഡന്റ് നരീന്ദർ ബദ്ര, ഐഒസി അംഗമായ നിത അംബാനി എന്നിവർ ഐഒസി പ്രസിഡന്റ് തോമസ് ബക്കിനെ അറിയിച്ചു.
ഐഒസി ഗവേണിംഗ്ബോഡിയുടെ 134-ാമത് സെഷൻ ചൊവ്വാഴ്ച ലോസണിൽ നടക്കുന്നതിനിടെയാണ് നിത അംബാനിയും നരീന്ദർ ബദ്രയും ഇന്ത്യയുടെ ആഗ്രഹം അറിയിച്ചത്. ഐഒസി അംഗമായി ബദ്ര ഇന്ന് തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചനകൾ.
ഐഒസി ഗവേണിംഗ്ബോഡിയുടെ 134-ാമത് സെഷൻ ചൊവ്വാഴ്ച ലോസണിൽ നടക്കുന്നതിനിടെയാണ് നിത അംബാനിയും നരീന്ദർ ബദ്രയും ഇന്ത്യയുടെ ആഗ്രഹം അറിയിച്ചത്. ഐഒസി അംഗമായി ബദ്ര ഇന്ന് തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചനകൾ.