സതാംപ്ടണ്: ഷക്കീബ് അൽ ഹസന്റെ ഓൾ റൗണ്ട് പ്രകടനത്തിലൂടെ ബംഗ്ലാദേശ് 62 റണ്‍സിന് അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി. അർധസെഞ്ചുറിയും (51 റണ്‍സ്) അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയ ഷക്കീബ് ലോകകപ്പിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബംഗ്ലാദേശ് ബൗളറായി. 50ൽ അധികം റണ്‍സും അഞ്ച് വിക്കറ്റും ഒരു മത്സരത്തിൽ വീഴ്ത്തുന്ന (2011ൽ യുവരാജ് സിംഗിനുശേഷം) രണ്ടാമത്തെ താരമാണ് ഷക്കീബ്.
ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ 1,000 റണ്‍സ് എന്ന നേട്ടത്തിൽ എത്തുന്ന ആദ്യ ബംഗ്ലാദേശ് താരവുമായി ഷക്കീബ്. വ്യക്തിഗത സ്കോർ 35ൽ എത്തിയപ്പോഴാണ് ഷക്കീബ് ലോകകപ്പിൽ 1,000 റണ്‍സ് എന്ന നാഴികക്കല്ലിലെത്തിയത്. ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന 19-ാമത് താരമാണ്. 69 പന്തിൽ ഒരു സിക്സും നാല് ഫോറും അടക്കം 51 റണ്‍സ് ഷക്കീബ് ഇന്നലെ സ്വന്തമാക്കി. ഇതോടെ ലോകകപ്പ് റണ്‍വേട്ടയിൽ ബംഗ്ലാദേശ് ഓപ്പണർ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തി. ലോകകപ്പിൽ 1,000 റണ്‍സും 25ൽ അധികം വിക്കറ്റും വീഴ്ത്തുന്ന രണ്ടാമത് താരവുമായി ഷക്കീബ്. സനത് ജയസൂര്യയാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയത്.
ഷക്കീബ്- മുഷ്ഫിഖർ
ഷക്കീബ് അൽഹസനും മുഷ്ഫിഖർ റഹീമും (87 പന്തിൽ 83 റണ്‍സ്) മൂന്നാം വിക്കറ്റിൽ 61 റണ്‍സ് നേടിയതാണ് ബംഗ്ലാദേശ് ഇന്നിംഗ്സിലെ ഉയർന്ന കൂട്ടുകെട്ട്. ബംഗ്ലാദേശിനായി ഏകദിനത്തിൽ ആദ്യമായി 3,000 റണ്‍സ് കൂട്ടുകെട്ട് എന്ന റിക്കാർഡും ഇവർ കുറിച്ചു.
ഓൾ റൗണ്ട് ഷക്കീബ്
263 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ അഫ്ഗാനിസ്ഥാനെ പന്ത് കൊണ്ടും ഷക്കീബ് അൽ ഹസൻ കുടുക്കി. ലോക ഒന്നാം നന്പർ ഓൾ റൗണ്ടറാണ് താനെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ഷക്കീബിന്റേത്. അഫ്ഗാനിസ്ഥാൻ 32.2 ഓവറിൽ 117ന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ അതിൽ നാല് വിക്കറ്റ് സ്വന്തമാക്കിയത് ഷക്കീബ് ആയിരുന്നു.സമിയുള്ള ഷെൻവാരി (49 നോട്ടൗട്ട്) പൊരുതിയെങ്കിലും അഫ്ഗാന്റെ ഇന്നിംഗ്സ് 200ൽ അവസാനിച്ചു.
സ്കോർബോർഡ്
അഫ്ഗാനിസ്ഥാൻ: 200 (47)
ബംഗ്ലാദേശ്: 267 /7 (50)
മുഷ്ഫിഖർ റഹീം: 83(87)
ഷക്കീബ് അൽ ഹസൻ: 51 (69)
തമീം ഇക്ബാൽ: 36(53)
മുജീബ് ഉർ റഹ്മാൻ: 3/39 (10)
ഗുൽബാദിൻ നെയ്ബ്: 2/56 (10)
മുഹമ്മദ് നബി: 1/44 (10)
അഫ്ഗാനിസ്ഥാൻ: 200 (47)
സമിയുള്ള ഷെൻവാരി: 49* (51)
ഗുൽബാദിൻ നയിബ്: 47 (75)
റഹ്മത്ത് ഷാ: 24 (35)
ഷക്കീബ് അൽ ഹസൻ: 5/29 (10)
മുഷ്ഫിഖർ റഹ്മാൻ: 2/32 (8)
മൊസാഡക് ഹുസൈൻ: 1/25 (6)