ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസല്‍ ലോകകപ്പ് ക്രിക്കറ്റിലെ അടുത്ത മത്സരങ്ങള്‍ക്കില്ല. മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് റസല്‍ ടീമിനു പുറത്തായതെന്ന് ഐസിസി അറിയിച്ചു. പരിക്കിനെത്തുടര്‍ന്ന് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ന്യൂസിലന്ഡിനെതിരേ കളിച്ചിരുന്നില്ല. പകരം ബാറ്റ്സ്മാന് സുനില്‍ ആംബ്രിസ് ടീമിനൊപ്പം ചേരും.
കഴിഞ്ഞ മാസം അയര്‍ലന്‍ഡില്‍ നടന്ന ഏകദിന പരമ്പരയില്‍ അയര്‍ലന്‍ഡിനെതിരേ ആംബ്രിസ് 126 പന്തില്‍ 148 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയിരുന്നു.
കഴിഞ്ഞ മാസം അയര്‍ലന്‍ഡില്‍ നടന്ന ഏകദിന പരമ്പരയില്‍ അയര്‍ലന്‍ഡിനെതിരേ ആംബ്രിസ് 126 പന്തില്‍ 148 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയിരുന്നു.