ലണ്ടൻ: പേസ് ബൗളർ കഗിസൊ റബാദ 2019 സീസണ് ഐപിഎലിൽ കളിക്കാതിരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഫാഫ് ഡുപ്ലസി. ഐപിഎലിൽ കളിച്ചതോടെ റബാദയ്ക്ക് പരിക്കേറ്റിരുന്നു. ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് റബാദയുടെ പരിക്ക് തിരിച്ചടിയേൽപ്പിച്ചു. ഡെയ്ൽ സ്റ്റെയിനിനും ഐപിഎലിനിടെയാണ് പരിക്കേറ്റത്.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്ക പുറത്തായതിനു പിന്നാലെയാണ് ഡുപ്ലസി ഇക്കാര്യം പറഞ്ഞത്. 2003നുശേഷം ഗ്രൂപ്പ് സ്റ്റേജിൽ ദക്ഷിണാഫ്രിക്ക പുറത്താകുന്നതും ഇതാദ്യമാണ്.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്ക പുറത്തായതിനു പിന്നാലെയാണ് ഡുപ്ലസി ഇക്കാര്യം പറഞ്ഞത്. 2003നുശേഷം ഗ്രൂപ്പ് സ്റ്റേജിൽ ദക്ഷിണാഫ്രിക്ക പുറത്താകുന്നതും ഇതാദ്യമാണ്.