തൃശൂർ: ഛത്തീസ്ഗഢിൽ നടന്ന 43-ാമത് ദേശീയ പഞ്ചഗുസ്തി ചാന്പ്യൻഷിപ്പിൽ കേരളം ഓവറോൾ ചാമ്പ്യൻമാരായി. പുരുഷ വിഭാഗത്തിൽ 424 പോയിന്റും വനിതാ വിഭാഗത്തിൽ 293 പോയിന്റും നേടിയാണ് കേരളം കിരീടം നിലനിർത്തിയത്. പുരുഷവിഭാഗത്തിൽ 28-ാമതും വനിതാവിഭാഗത്തിൽ എട്ടാമതുമാണ് കേരളം ചാമ്പ്യൻമാരാകുന്നത്. പുരുഷവിഭാഗത്തിൽ (210 പോയിന്റ്) മിസോറാമും വനിതാ വിഭാഗത്തിൽ (123 പോയിന്റ്) മണിപ്പൂരുമാണ് റണ്ണേഴ്സ് അപ്പ്.
തുടർച്ചയായി ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് കേരളത്തിലെത്തിച്ച കായിക താരങ്ങളെ കേരള ആം റസ്ലിംഗ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, ഓർഗനൈസിംഗ് സെക്രട്ടറി ജോഷി ഫ്രാൻസിസ് എന്നിവർ അഭിനന്ദിച്ചു.