സതാംപ്ടണ്: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായി മൂന്ന് അർധസെഞ്ചുറി നേടുന്ന രണ്ടാമത് ഇന്ത്യൻ ക്യാപ്റ്റൻ എന്ന നേട്ടത്തിൽ വിരാട് കോഹ്ലി. മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ആണ് മുന്‍പ് ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്. 1992 ലോകകപ്പിലാണ് അസ്ഹർ തുടർച്ചയായി മൂന്ന് അർധസെഞ്ചുറി നേടിയത്.
ഇന്നലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ 48 പന്തിലാണ് കോഹ്ലി അർധ ശതകം പൂർത്തിയാക്കിയത്. ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റന്റെ 52-ാം അർധസെഞ്ചുറിയാണ്. ഓസ്ട്രേലിയ (82 റണ്‍സ്), പാക്കിസ്ഥാൻ (77 റണ്‍സ്) എന്നിവയ്ക്കെതിരേ കോഹ്ലി അർധസെഞ്ചുറി തികച്ചിരുന്നു. 63 പന്തിൽ 106.35 സ്ട്രൈക്ക് റേറ്റിൽ 67 റണ്‍സാണ് ഇന്നലെ കോഹ്ലി നേടിയത്.