കൊച്ചി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച റേസിംഗ് താരങ്ങളിലൊരാളായ ഗൗരവ് ഗില്‍ ജെകെ ടയർ ടീമിലേക്കു തിരിച്ചുവരവ് പ്രഖ്യാപിച്ചു. വരുന്ന ദേശീയ-അന്തര്‍ദേശീയ റേസിംഗ് ചാമ്പ്യന്‍ഷിപ്പുകളില്‍ ജെകെ ടയര്‍ ടീമിനെ, മൂന്നുവട്ടം ഏഷ്യാ പസഫിക് ചാമ്പ്യനായ ഗൗരവ് ഗില്‍ ആയിരിക്കും നയിക്കുക. ആറുവട്ടം ദേശീയ റാലി ചാമ്പ്യനായ ഗൗരവ് ഗില്‍ ഇരുപത് വര്‍ഷം മുമ്പ് ജെകെ ടയര്‍ ഗോ കാര്ട്ടിംഗിലൂടെയാണ് കരിയര്‍ തുടങ്ങിയത്.