എവേ ജഴ്സി പ്രാബല്യത്തിൽവന്ന ആദ്യ ക്രിക്കറ്റ് പോരാട്ടമാണ് യുകെയിൽ നടക്കുന്ന ഏകദിന ലോകകപ്പ്. എവേ ജഴ്സിയിൽ കളിക്കുന്ന ഏല്ലാ ടീമുകളും ഇതിനോടകം അതണിഞ്ഞ് കളത്തിലെത്തി. ഇന്ത്യൻ ടീമിന്റെ എവേ ജഴ്സിയുടെ നിറം ഓറഞ്ച് ആണെന്നതൊഴിച്ചാൽ മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. 30നു നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യ എവേ ജഴ്സിയിലായിരിക്കും കളിക്കുകയെന്നും സ്ഥിരീകരണമുണ്ട്.
ഒരേ നിറത്തിലുള്ള ജഴ്സിയുള്ള ടീമുകൾ എവേ ജഴ്സി അണിയണമെന്നതാണ് ഐസിസി ഈ ലോകകപ്പിൽ പ്രാബല്യത്തിൽവരുത്തിയ നിയമം. അഫ്ഗാനിസ്ഥാനും ഇന്ത്യയും നീല നിറത്തിലുള്ള ജഴ്സിയാണ് അണിയുന്നത്. അഫ്ഗാൻ ഇതിനോടകം തങ്ങളുടെ എവേ ജഴ്സി അണിഞ്ഞിട്ടുണ്ട്. ഇന്ന് ഇന്ത്യ എവേ ജഴ്സിയിൽ ഇറങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ, ഹൈവോൾട്ട് പോരാട്ടമായ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലേ ഇന്ത്യ ഓറഞ്ചണിയൂ എന്നും റിപ്പോർട്ടുണ്ട്.