പന്ത്രണ്ടാം ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇതുവരെ ഏറ്റവും വിശ്രമം ലഭിച്ച ടീം ഏതാണെന്ന് ചോദിച്ചാൽ ഒരുത്തരം മാത്രം, ഇന്ത്യ. കാരണം, ഇന്ത്യക്ക് ഇതുവരെ കളിക്കേണ്ടിവന്നത് മൂന്ന് മത്സരങ്ങൾ മാത്രം. ഒരു മത്സരം മഴകൊണ്ടുപോയതോടെ ഫലത്തിൽ ഇന്ത്യയുടെ നാല് മത്സരങ്ങൾ കഴിഞ്ഞു. ഞായറാഴ്ച പാക്കിസ്ഥാനെതിരായ പോരാട്ടത്തിനുശേഷം ഇന്ത്യ നാളെ അഫ്ഗാനിസ്ഥാനെതിരേ ഇറങ്ങും, അഞ്ച് ദിവസത്തെ ഇടവേളയ്ക്കുശേഷം. പരിശീലനത്തിനൊപ്പം ഇടവേളകൾ ആസ്വദിക്കാനും ഇന്ത്യൻ ടീം അംഗങ്ങൾ മറക്കുന്നില്ല.
ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി, വിക്കറ്റ് കീപ്പർ എം.എസ്. ധോണി, ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ, ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവർ പുതിയ ഹെയർ സ്റ്റൈൽ പരീക്ഷിച്ചിരിക്കുകയാണ്. ബിസിസിഐ തങ്ങളുടെ ഒൗദ്യോഗിക ട്വിറ്ററിൽ നാലു പേരുടെയും ചിത്രങ്ങൾ പങ്കുവച്ചശേഷം ആരുടെ ഹെയർ സ്റ്റൈലാണ് ഏറ്റവും ‘കൂൾ’ എന്നു ചോദിച്ചു.
ധോണി മുന്പും വ്യത്യസ്ത ഹെയർ സ്റ്റൈലിലൂടെ ആരാധകരുടെ മനം കവർന്നിട്ടുണ്ടെന്നത് ചരിത്രം.