+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​​​ഷീ​​​ദ് ഖാ​​​നെ ക​​​ളി​​​യാ​​​ക്കി​​​യ ഐ​​​സ്‌ല​​​ന്‍ഡ് ക്രി​​​ക്ക​​​റ്റ് ബോർഡി​​​നെതിരേ ക്രി​​​ക്ക​​​റ്റ​​​ര്‍മാ​​​ര്‍

ല​​​ണ്ട​​​ന്‍: ഇം​​​ഗ്ല​​​ണ്ട്​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍ ലോ​​​ക​​​ക​​​പ്പ് മ​​​ത്സ​​​രം റി​​​ക്കാ​​​ര്‍ഡു​​​ക​​​ളു​​​ടെ പെ​​​രു​​​മ​​​ഴ​​​യാ​​​ണ് ഒ​​​ഴു​​​ക്കി​​​യ​​​ത്. ലോ​​​ക​​​ക​​​പ്പി​​​ല്‍ ഇം
റ​​​ഷീ​​​ദ് ഖാ​​​നെ ക​​​ളി​​​യാ​​​ക്കി​​​യ ഐ​​​സ്‌ല​​​ന്‍ഡ് ക്രി​​​ക്ക​​​റ്റ് ബോർഡി​​​നെതിരേ ക്രി​​​ക്ക​​​റ്റ​​​ര്‍മാ​​​ര്‍
ല​​​ണ്ട​​​ന്‍: ഇം​​​ഗ്ല​​​ണ്ട്-​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍ ലോ​​​ക​​​ക​​​പ്പ് മ​​​ത്സ​​​രം റി​​​ക്കാ​​​ര്‍ഡു​​​ക​​​ളു​​​ടെ പെ​​​രു​​​മ​​​ഴ​​​യാ​​​ണ് ഒ​​​ഴു​​​ക്കി​​​യ​​​ത്. ലോ​​​ക​​​ക​​​പ്പി​​​ല്‍ ഇം​​​ഗ്ല​​​ണ്ടി​​​ന്‍റെ ഉ​​​യ​​​ര്‍ന്ന സ്‌​​​കോ​​​റും (397/6), റി​​​ക്കാ​​​ര്‍ഡു​​​ക​​​ള്‍ ത​​​ക​​​ര്‍ത്ത ഇ​​​യോ​​​ന്‍ മോ​​​ര്‍ഗ​​​ന്‍റെ 17 സി​​​ക്‌​​​സ് (ഏ​​​ക​​​ദി​​​ന​​​ത്തി​​​ല്‍ ഒ​​​രു ഇ​​​ന്നിം​​​ഗ്‌​​​സി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍) എ​​​ന്നി​​​ങ്ങ​​​നെ പ​​​ല റി​​​ക്കാ​​​ര്‍ഡു​​​ക​​​ളും പി​​​റ​​​ന്നു.

ഒ​​​രു ബൗ​​​ള​​​റും ആ​​​ഗ്ര​​​ഹി​​​ക്കാ​​​ത്ത റി​​​ക്കാ​​​ര്‍ഡ് അ​​​ഫ്ഗാ​​​ന്‍റെ സ്പി​​​ന്ന​​​ര്‍ റ​​​ഷീ​​​ദ് ഖാ​​​ന്‍റെ പേ​​​രി​​​ലാ​​​യി. ലോ​​​ക​​​ക​​​പ്പ് ച​​​രി​​​ത്ര​​​ത്തി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ റ​​​ണ്‍സ് വ​​​ഴ​​​ങ്ങി​​​യ ബൗ​​​ള​​​റെ​​​ന്ന പേര് റ​​​ഷീ​​​ദ് ഖാ​​​ന്‍ സ്വ​​​ന്ത​​​മാ​​​ക്കി. ഒ​​​മ്പ​​​ത് ഓ​​​വ​​​റി​​​ല്‍ വി​​​ക്ക​​​റ്റൊ​​​ന്നും നേ​​​ടാ​​​തെ 110 റ​​​ണ്‍സാ​​​ണ് വ​​​ഴ​​​ങ്ങി​​​യ​​​ത്. 11 സി​​​ക്‌​​​സു​​​ക​​​ളും ഖാ​​​ന്‍ വ​​​ഴ​​​ങ്ങി. ഇ​​​തോ​​​ടെ ഏ​​​ക​​​ദി​​​ന​​​ത്തി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ സി​​​ക്‌​​​സ് വ​​​ഴ​​​ങ്ങി​​​യ ബൗ​​​ള​​​റെ​​​ന്ന നാ​​​ണ​​​ക്കേ​​​ടും റ​​​ഷീ​​​ദ് ഖാ​​​ന്‍റെ പേ​​​രി​​​ലാ​​​യി. കൂ​​​ടാ​​​തെ 100ലേ​​​റെ റ​​​ണ്‍സ് വ​​​ഴ​​​ങ്ങി​​​യ ആ​​​ദ്യ സ്പി​​​ന്ന​​​റെ​​​ന്ന പേ​​​രും ഈ ​​ഇ​​രു​​പ​​തു​​കാ​​​ര​​​നി​​​ലാ​​​യി. ഏ​​​ക​​​ദി​​​ന റാ​​​ങ്കിം​​​ഗി​​​ല്‍ മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​ള്ള ബൗ​​​ള​​​റി​​​ല്‍നി​​​ന്നാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള നാ​​​ണം​​​കെ​​​ട്ട റി​​​ക്കാ​​​ര്‍ഡു​​​ണ്ടാ​​​യ​​​ത്.

റ​​​ഷീ​​​ദ് ഖാ​​​നെ​​​യും അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നെ​​​യും വി​​​മ​​​ര്‍ശി​​​ച്ചാ​​​ണ് ഐ​​​സ്‌ല​​​ന്‍ഡ് ക്രി​​​ക്ക​​​റ്റ് ട്വീ​​​റ്റ് ചെ​​​യ്ത​​​ത്. റ​​​ഷീ​​​ദ് ഖാ​​​ന്‍ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നാ​​​യി ലോ​​​ക​​​ക​​​പ്പി​​​ലെ ആ​​​ദ്യ സെ​​​ഞ്ചു​​​റി നേ​​​ടി​​​യ​​​താ​​​യി ഞ​​​ങ്ങ​​​ള്‍ കേ​​​ട്ടു. 56 പ​​​ന്തി​​​ല്‍ 110; അ​​​തി​​​ശ​​​യം. ലോ​​​ക​​​ക​​​പ്പി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ റ​​​ണ്‍സ് നേ​​​ടി​​​യ ബൗ​​​ള​​​ര്‍. ന​​​ന്നാ​​​യി ബാ​​​റ്റ് ചെ​​​യ്തു എ​​​ന്നാ​​​ണ് ട്വീ​​​റ്റ്.

ഇ​​​തി​​​നെ​​​തി​​​രേ ലോ​​​ക​​​ത്തെ പ​​​ല ക്രി​​​ക്ക​​​റ്റ​​​ര്‍മാ​​​രും രം​​​ഗ​​​ത്തെ​​​ത്തി. മോ​​​ശം ട്വീ​​​റ്റ് എ​​​ന്നാ​​​ണ് ഇം​​​ഗ്ല​​​ണ്ടി​​​ന്‍റെ ലൂ​​​ക്ക് റൈ​​​റ്റ് വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. ത​​​മാ​​​ശ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു പ​​​ക​​​രം ബ​​​ഹു​​​മാ​​​നി​​​ക്കാ​​​ന്‍ പ​​​ഠി​​​ക്കണമെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. റ​​​ഷീ​​​ദ് ഖാ​​​ന്‍ ലോ​​​ക നി​​​ല​​​വാ​​​ര​​​മു​​​ള്ള ബൗ​​​ള​​​റാ​​​ണ്. ആ ​​​ബൗ​​​ളിം​​​ഗ് മ​​​നോ​​​ഹ​​​ര​​​വു​​​മാ​​​ണ്. ക​​​ളി​​​യി​​​ല്‍ എ​​​ല്ലാ​​​വ​​​ര്‍ക്കും മോ​​​ശം ദി​​​വ​​​സ​​​മു​​​ണ്ടെ​​​ന്ന് സ്റ്റു​​​വ​​​ര്‍ട്ട് ബ്രോ​​​ഡ് ട്വീ​​​റ്റ് ചെ​​​യ്തു.

ഞെ​​​ട്ടി​​​ക്കു​​​ന്ന ട്വീ​​​റ്റെ​​​ന്നാ​​​ണ് ഐ​​​സ്‌ല​​​ന്‍ഡ് ട്വീ​​​റ്റി​​​നെ​​​ മു​​​ന്‍ ഇ​​​ന്ത്യ​​​ന്‍ താ​​​രം ബി​​​ഷ​​​ന്‍ സിം​​​ഗ് ബേ​​​ദി വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. പോ​​​സി​​​റ്റീ​​​വാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ന്‍ അ​​​ദ്ദേ​​​ഹം റ​​​ഷീ​​​ദ് ഖാ​​​നെ ഉ​​​പ​​​ദേ​​​ശി​​​ച്ചു. ജോ​​​ഫ്ര ആ​​​ര്‍ച്ച​​​ര്‍, ഇ​​​ഷ് സോ​​​ധി എ​​​ന്നി​​​വ​​​രും ഐ​​​സ്‌​​ല​​​ന്‍ഡി​​ന്‍റെ ട്വീ​​​റ്റി​​​നെ വി​​​മ​​​ര്‍ശി​​​ച്ചു.