വലന്‍സിയന്‍ (ഫ്രാന്‍സ്): വനിതാ ലോകകപ്പ് ഫുട്ബോളില്‍ രണ്ടാം പകുതിയില്‍ മാര്‍ത്തയുടെ പെനല്‍റ്റി ബ്രസീലിന് ഇറ്റലിക്കെതിരേ 1-0ന്റെ ജയമൊരുക്കി. ജയത്തോടെ ബ്രസീല്‍ ഗ്രൂപ്പ് സിയില്‍നിന്ന് മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലെത്തുകയും ചെയ്തു. ഗ്രൂപ്പില്‍ ഇറ്റലി ഒന്നാം സ്ഥാനത്തും ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തുമാണ്.
ലോകകപ്പില്‍ മാര്‍ത്തയുടെ 17-ാമത്തെ ഗോളായിരുന്നു. ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസിന്റെ റിക്കാര്‍ഡാണ് മാര്‍ത്ത തകര്‍ത്തത്. ഇതോടെ പുരുഷ, വനിതാ ലോകകപ്പുകളിലായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ആളെന്ന റിക്കാര്‍ഡ് മാര്‍ത്ത സ്വന്തമാക്കി. അഞ്ച് ലോകകപ്പില്‍ കളിച്ച ഏക താരവും മാര്‍ത്തയാണ്.
74-ാം മിനിറ്റിലാണ് മാര്‍ത്ത സ്പോട് കിക്ക് വലയിലാക്കിയത്. സാമന്ത കെറിന്റെ നാലു ഗോള്‍ മികവില്‍ ഓസ്ട്രേലിയ 4-1ന് ജമൈക്കയെ തോല്‍പ്പിച്ചു. രണ്ടു പകുതികളിലുമായി രണ്ടു തവണ വീതമായിരുന്നു കെറിന്റെ ഗോളുകള്‍. 49-ാം മിനിറ്റില്‍ ഹവാന സൊലോന് ജമൈക്കയ്ക്കായി ഗോള്‍ നേടി.