+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ര​​​സീ​​​ലി​​​നെ നി​​​രാ​​​ശ​​​പ്പെ​​​ടു​​​ത്തി വി​​​എ​​​ആ​​​ര്‍

സാ​​​ല്‍വ​​​ദോ​​​ര്‍: കോ​​​പ്പ അ​​​മേ​​​രി​​​ക്ക ഫു​​​ട്‌​​​ബോ​​​ളി​​​ല്‍ ശ​​​ക്ത​​​രാ​​​യ ബ്ര​​​സീ​​​ലി​​​നെ വെ​​​ന​​​സ്വേ​​​ല ഗോ​​​ള്‍ര​​​ഹി​​​ത സ​​​മ​​​നി​​​ല​​​യി​​​ല്‍ ത​​​ള​​​ച്ചു. നി​​​ര​​​വ​​​
ബ്ര​​​സീ​​​ലി​​​നെ നി​​​രാ​​​ശ​​​പ്പെ​​​ടു​​​ത്തി വി​​​എ​​​ആ​​​ര്‍
സാ​​​ല്‍വ​​​ദോ​​​ര്‍: കോ​​​പ്പ അ​​​മേ​​​രി​​​ക്ക ഫു​​​ട്‌​​​ബോ​​​ളി​​​ല്‍ ശ​​​ക്ത​​​രാ​​​യ ബ്ര​​​സീ​​​ലി​​​നെ വെ​​​ന​​​സ്വേ​​​ല ഗോ​​​ള്‍ര​​​ഹി​​​ത സ​​​മ​​​നി​​​ല​​​യി​​​ല്‍ ത​​​ള​​​ച്ചു. നി​​​ര​​​വ​​​ധി അ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ ന​​​ഷ്ട​​​മാ​​​ക്കി​​​യ​​​തി​​​ലും ആ​​​തി​​​ഥേ​​​യ​​​രാ​​​യ ബ്ര​​​സീ​​​ലി​​​നു സ്വ​​​യം പ​​​ഴി​​​ക്കാം. മൂ​​​ന്നു ത​​​വ​​​ണ ബ്ര​​​സീ​​​ല്‍ ഗോ​​​ള്‍ നേ​​​ടി​​​യെ​​​ങ്കി​​​ലും മൂ​​​ന്നും വീ​​​ഡി​​​യോ അ​​​സി​​​സ്റ്റ​​​ന്‍റ് റ​​​ഫ​​​റി (വി​​​എ​​​ആ​​​ര്‍)​​​യി​​​ലൂ​​​ടെ നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ടു.

ആ​​​ദ്യ പ​​​കു​​​തി​​​യു​​​ടെ അ​​​വ​​​സാ​​​നം റോ​​​ബ​​​ര്‍ട്ടോ ഫി​​​ര്‍മി​​​നോ വ​​​ല​​​കു​​​ലു​​​ക്കി​​​യ​​​താ​​​ണ്. എ​​​ന്നാ​​​ല്‍ വി​​​എ​​​ആ​​​റി​​​ലൂ​​​ടെ റ​​​ഫ​​​റി ബ്ര​​​സീ​​​ലി​​​ന് എ​​​തി​​​രാ​​​യി ഫൗ​​​ള്‍ വി​​​ളി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 60-ാം മി​​​നി​​​റ്റി​​​ല്‍ ഗ​​​ബ്രി​​​യേ​​​ല്‍ ജീ​​​സ​​​സ് ഗോ​​​ള്‍ നേ​​​ടി. ഇ​​​ത്ത​​​വ​​​ണ​​​യും വി​​​എ​​​ആ​​​ര്‍ ബ്ര​​​സീ​​​ലി​​ന്‍റെ ഗോ​​​ള്‍ നേ​​​ട്ട​​​ത്തി​​​ന് എ​​​തി​​​രാ​​​യി. അ​​​വ​​​സാ​​​നം 87-ാം മി​​​നി​​​റ്റി​​​ല്‍ ഫി​​​ലി​​​പ്പെ കു​​​ടി​​​ഞ്ഞോ ബ്ര​​​സീ​​​ലി​​ന്‍റെ വി​​​ജ​​​യ​​​ഗോ​​​ള്‍ കു​​​റി​​​ച്ചു​​​വെ​​​ന്നു തോ​​​ന്നി. എ​​​ന്നാ​​​ല്‍ ഇ​​​ത്ത​​​വ​​​ണ​​​യും വി​​​എ​​​ആ​​​ര്‍ ബ്രസീലിന്‍റെ ജയം നിഷേധിച്ചു.

ഗ്രൂ​​​പ്പ് എ​​​യി​​​ല്‍ നാ​​​ലു പോ​​​യി​​​ന്‍റു​​മാ​​​യി ബ്ര​​​സീ​​​ല്‍ ഒ​​​ന്നാം സ്ഥാ​​​ന​​​ത്താ​​​ണ്. ഇ​​​ത്ര​​​ത​​​ന്നെ പോ​​​യി​​ന്‍റു​​​ള്ള പെ​​​റു ര​​​ണ്ടാം സ്ഥാ​​​ന​​​ത്തു​​​ണ്ട്. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന മ​​​റ്റൊ​​​രു മ​​​ത്സ​​​ര​​​ത്തി​​​ല്‍ പെ​​​റു 3-1ന് ​​​ബൊ​​ളീ​​വി​​​യ​​​യെ തോ​​​ല്‍പ്പി​​​ച്ചി​​​രു​​​ന്നു. ശ​​​നി​​​യാ​​​ഴ്ച​​​യാ​​ണു ബ്ര​​​സീ​​​ല്‍-​​​പെ​​​റു മ​​​ത്സ​​​രം. ഇ​​​രു​​​കൂ​​​ട്ട​​​ര്‍ക്കും ക്വാ​​​ര്‍ട്ട​​​ര്‍ ഫൈ​​​ന​​​ലി​​​ലെ​​​ത്താ​​​ന്‍ സ​​​മ​​​നി​​​ല മ​​​തി.

മു​​​ന്നി​​​ല്‍ നി​​​ന്ന​ ശേ​​​ഷ​​​മാ​​​ണു ബൊ​​​ളി​​​വി​​​യ തോ​​​റ്റ​​​ത്. 28-ാം മി​​​നി​​​റ്റി​​​ല്‍ മാ​​​ഴ്‌​​​സെ​​​ലോ മൊ​​​റേ​​​നോ​​​യു​​​ടെ പെ​​​ന​​​ല്‍റ്റി​​​യി​​​ല്‍ ബൊ​​ളീ​​​വി​​​യ മു​​​ന്നി​​​ലെ​​​ത്തി. എ​​​ന്നാ​​​ല്‍ ആ​​​ദ്യ പ​​​കു​​​തി തീ​​​രും മു​​​മ്പ് പൗ​​​ളോ ഗു​​​രേ​​​രോ പെ​​​റു​​​വി​​നു സ​​​മ​​​നി​​​ല ന​​​ല്‍കി. ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ല്‍ ജെ​​​ഫേ​​​ഴ്‌​​​സ​​​ണ്‍ ഫാ​​​ര്‍ഫാ​​​നും എ​​​ഡി​​​സ​​​ണ്‍ ഫ്്‌​​​ളോ​​​റ​​​സും ഗോ​​​ള്‍ നേ​​​ടി.