ലണ്ടന്‍: എംസിസി യംഗ് ക്രിക്കറ്റേഴ്സിനൊപ്പം സെക്കന്‍ഡ് ഇലവന് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്ന അര്ജുന് തെണ്ടുല്‍ക്കര്‍ ബൗളിംഗില്‍ മികച്ച പ്രകടനം പുറത്തെടുത്തു. സറെ സെക്കന്‍ഡ് ഇലവനെതിരേ രണ്ടു വിക്കറ്റ് വീഴ്ത്തിയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ മകന് ബൗളിംഗിലെ കഴിവ് തെളിയിച്ചത്. ഇതില്‍ പ്രധാനമായും സറെ സെക്കന്‍ഡ് ഇലവന് ഓപ്പണര്‍ നഥാന്‍ ടൈലിയെ പുറത്താക്കിയ പന്താണ് ക്രിക്കറ്റ് ആരാധകരുടെ പ്രശംസയ്ക്ക് ഇടയാക്കിയത്. ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഔദ്യോഗിക ട്വിറ്ററില്‍ ഈ വിക്കറ്റ് പ്രകടനം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.
പേസ് ബൗളറായ അര്‍ജുന്റെ പന്തിന്റെ വേഗവും സ്വിംഗ് എങ്ങോട്ടെന്ന് കണക്കുകൂട്ടാനാകാതെ ബാറ്റ് വച്ച സറെ വലങ്കയ്യന്‍ ഓപ്പണറുടെ ഓഫ് സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. മത്സരത്തില്‍ 11 ഓവറില്‍ അര്ജുന് 50 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി മത്സരം അവസാനിപ്പിച്ചു.
2018 ജൂലൈയില്‍ അര്ജുന് ഇന്ത്യ അണ്ടര്‍ 19 ടീമില്‍ ശ്രീലങ്കയ്ക്കെതിരേ ആദ്യ യൂത്ത് ടെസ്റ്റ് മത്സരത്തില്‍ കളിച്ചിരുന്നു. ആ മത്സരത്തില്‍ രണ്ടു വിക്കറ്റ് നേടുകയും ചെയ്തു.