മാഞ്ചസ്റ്റർ: ഇന്ത്യ-പാക് ഹൈവോൾട്ട് ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിനിടെ പാക് സൂപ്പർ പേസർ മുഹമ്മദ് അമീറിനെ അന്പയർ രണ്ട് തവണ താക്കീത് ചെയ്തു. ബൗളിംഗിനിടെ അനാവശ്യമായി സ്റ്റംപിന്റെ ലൈനിലേക്ക് പിച്ചിലൂടെ മുന്നോട്ട് കയറിയതിനായിരുന്നു താക്കീത് ചെയ്തത്. ഇത്തരത്തിൽ മൂന്ന് തവണ താക്കീത് ലഭിച്ചാൽ തുടർന്ന് പന്ത് എറിയാൻ ബൗളർക്കു സാധിക്കില്ലെന്നതാണ് നിയമം. ബൗളർമാർക്ക് വിക്കറ്റിന്റെ ലൈനിൽ പ്രൊട്ടക്ടഡ് ഏരിയയിലേക്ക് ഓടിക്കയറാൻ നിയമപ്രകാരം അനുവാദമില്ല. അമീറിന്റെ ആദ്യ സ്പെല്ലിലെ മൂന്ന്, അഞ്ച് ഓവറുകളിലായിരുന്നു അന്പയർ വാണിംഗ് നല്കിയത്.