തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി കാമ്പസിലെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ നടന്ന 63-ാമത് ഡോ. ടോണി ഡാനിയൽ മെമ്മോറിയൽ സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 189 പോയിന്റോടെ കോട്ടയം ഓവറോൾ ചാമ്പ്യന്മാരായി. 170 പോയിന്റ് നേടിയ എറണാകുളമാണ് രണ്ടാമത്. 158.5 പോയിന്റ് നേടിയ പാലക്കാട് മൂന്നാം സ്ഥാനത്തുമെത്തി.
വനിതാവിഭാഗത്തിൽ 139 പോയിന്റ് നേട്ടത്തോടെ കോട്ടയം ജേതാക്കളായി. ഈ വിഭാഗത്തിൽ 72 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എറണാകുളമാണ്. പുരുഷ വിഭാഗത്തിൽ 110.5 പോയിന്റ് നേടി പാലക്കാട് ജില്ലയാണ് ഒന്നാമത്. 96 പോയിന്റുമായി എറണാകുളം രണ്ടാംസ്ഥാനം നേടി. ചാമ്പ്യൻഷിപ്പിൽ ആകെ നാല് റിക്കാർഡുകളാണ് പിറന്നത്. ആദ്യദിനത്തിൽ മൂന്നും ഇന്നലെ ഒന്നും. ട്രിപിൾ ജംമ്പിൽ എറണാകുളത്തിന്റെ എൽദോസ് പോൾ 16.09 മീറ്റർ ചാടിയാണ് റിക്കാർഡ് തിരുത്തിയത്.