സാവോ പോളോ: കോപ്പ അമേരിക്ക ഫുട്ബോളിൽ ബ്രസീൽ ജയത്തോടെ തുടക്കം കുറിച്ചു. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ കാനറികൾ മറുപടിയില്ലാത്ത മൂന്ന് ഗോളിന് ബൊളീവിയയെ കീഴടക്കി. ലാറ്റിനമേരിക്കൻ കേളീശൈലിയുടെ ഉദ്ഘാടന പോരാട്ടത്തിൽ ആതിഥേയർക്കായി ഫിലിപ്പെ കുട്ടീഞ്ഞോ ഇരട്ട ഗോൾ സ്വന്തമാക്കി. 50 (പെനൽറ്റി), 53 മിനിറ്റുകളിലായിരുന്നു കുട്ടീഞ്ഞോ വലകുലുക്കിയത്. 85-ാം മിനിറ്റിൽ എവേർട്ടണ് സൊവാരസ് ബ്രസീലിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി.
മഞ്ഞയ്ക്കു പകരം നീല ജഴ്സി
കോപ്പ അമേരിക്കയുടെ ഉദ്ഘാടന മത്സരത്തിന് ബ്രസീൽ ഇറങ്ങിയത് അവരുടെ സ്ഥിരം നിറത്തിനു പകരം വെള്ളയും നീലയുമണിഞ്ഞ്. 1950നുശേഷം ആദ്യമായാണ് ബ്രസീൽ നീലയും വെള്ളയും നിറത്തിലുള്ള ജഴ്സിയണിഞ്ഞത്. 1950 ലോകകപ്പ് ഫൈനലിൽ ഉറുഗ്വെയോട് ഫൈനലിൽ തോറ്റശേഷം നീലയും വെള്ളയും നിറത്തിലുള്ള ജഴ്സി ബ്രസീൽ ഉപേക്ഷിച്ചിരുന്നു. തുടർന്നു ദേശീയ പതാകയിലെ നിറങ്ങളായ നീല, പച്ച, മഞ്ഞ ചേർത്ത് പുതിയ ജഴ്സി രൂപകൽപന ചെയ്തു. എന്നാൽ, 69 വർഷങ്ങൾക്കുശേഷം നീലയും വെള്ളയും ചേർന്ന പഴയ ജേഴ്സി അണിഞ്ഞ് ബ്രസീൽ വീണ്ടും കളത്തിലിറങ്ങി. 1919ൽ കോപ്പയുടെ ആദ്യ രൂപമായ തെക്കേ അമേരിക്കൻ ചാന്പ്യൻഷിപ്പിൽ ബ്രസീൽ അണിഞ്ഞതും നീലയും വെള്ളയും ജഴ്സിയാണ്. അന്ന് ആതിഥേയരായ ബ്രസീൽ കിരീടം സ്വന്തമാക്കിയിരുന്നു. ചാന്പ്യൻഷിപ്പിന്റെ 100-ാം വാർഷികത്തിലും ബ്രസീൽ പഴയ നിറത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.