മാഞ്ചസ്റ്റർ: യുവ താരം ഋഷഭ് പന്ത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തി ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ചേർന്നു. ഓപ്പണർ ശിഖർ ധവാനു പരിക്കേറ്റതിനെത്തുടർന്നാണ് പന്തിനെ ടീമിലേക്കു വിളിച്ചത്. റിസർവ് പട്ടികയിൽ പന്ത് ഉൾപ്പെട്ടിരുന്നു. ഇന്ന് നടക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിനു മുന്നോടിയായി വെള്ളിയാഴ്ചത്തന്നെ പന്ത് ടീമിനൊപ്പം ചേർന്നു. മാഞ്ചസ്റ്ററിലെത്തിയ പന്ത് കറാച്ചി സ്വദേശിയായ ക്രിക്കറ്റ് ആരാധകൻ ചാച്ചാ ഷിക്കാഗോയെ സന്ദർശിച്ചു. എം.എസ്. ധോണിയുമായി അടുത്ത സൗഹൃദമുള്ള ആളാണ് ചാച്ചാ ഷിക്കാഗോ.