ലണ്ടൻ: വിരാട് കോഹ്ലി ബാറ്റ് ചെയ്യുന്നതിന്റെ വീഡിയോകൾ കണ്ട് ബാറ്റിംഗ് പഠിക്കുന്ന ഒരു താരം പാക് ടീമിലുണ്ട്, ഇരുപത്തിനാലുകാരനായ മുഹമ്മദ് ബാബർ അസം. തന്റെ റോൾ മോഡൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണെന്ന് അസം വ്യക്തമാക്കിയിട്ടുമുണ്ട്. പാക് ടീമിലെ കോഹ്ലിയെന്നാണ് അസം അറിയപ്പെടുന്നതുപോലും. ലോകകപ്പിൽ മൂന്ന് മത്സരങ്ങളിൽനിന്ന് അസം 115 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ മത്സരത്തിൽ താരം 63 റണ്‍സ് നേടിയിരുന്നു.