കാർഡിഫ്: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 34.1 ഓവറിൽ 125നു പുറത്ത്. ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇടയ്ക്ക് മഴയെത്തിയതോടെ മത്സരം നിർത്തിവയ്ക്കേണ്ടിവന്നിരുന്നു. അതോടെ മത്സരം 48 ഓവറായി കുറച്ചു. 25 പന്തിൽ 35 റണ്‍സ് നേടിയ റഷീദ് ഖാൻ ആണ് അഫ്ഗാൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.
ദക്ഷിണാഫ്രിക്കയ്ക്കായി ഇമ്രാൻ താഹിർ 29 റണ്‍സിന് നാലും ക്രിസ് മോറിസ് 13 റണ്‍സിന് മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.
ദക്ഷിണാഫ്രിക്കയ്ക്കായി ഇമ്രാൻ താഹിർ 29 റണ്‍സിന് നാലും ക്രിസ് മോറിസ് 13 റണ്‍സിന് മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.