ലണ്ടൻ: ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ ഇടതു തള്ളവിരലിനു പരിക്കേറ്റ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ വിശ്രമത്തിനിടയിലും ജിമ്മിൽ വർക്കൗണ്ട് നടത്തി. ഇടതു തള്ളവിരലിൽ നേരിയ പൊട്ടലുള്ളതിനെത്തുടർന്ന് രണ്ട് ആഴ്ചയെങ്കിലും ധവാനു വിശ്രമം വേണ്ടിവരുമെന്നാണ് ടീം വൃത്തങ്ങളിൽനിന്നുള്ള സൂചന. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന വീഡിയോ ധവാൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചു.
അതേസമയം, ടീമിൽ തിരിച്ചെത്തിയാലും ഫീൽഡ് ചെയ്യാൻ ധവാന് ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകൻ ആർ. ശ്രീധർ പറഞ്ഞു. ഫീൽഡിൽ പന്തെറിയുന്നതിന് ധവാന് പ്രശ്നമുണ്ടാകില്ല. പക്ഷേ, പന്ത് പിടിക്കാൻ പ്രയാസമുണ്ടാകും. പ്രത്യേകിച്ചും ധവാൻ സ്ലിപ്പ് ഫീൽഡർ ആയതിനാൽ- ശ്രീധർ പറഞ്ഞു.