സാവോ പോളോ: പരിക്കേറ്റ് ടീമിനു പുറത്തായിരിക്കുന്ന നെയ്മറിനെ ചുറ്റിപ്പറ്റി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കാതെ കോപ്പ അമേരിക്ക കിരീടം നേടുന്നതിന് കൂടുതല്‍ ശ്രദ്ധിക്കാന്‍ ബ്രസീല്‍ ഫുട്ബോള്‍ പരിശീലകന് ടിറ്റെ ടീമിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച കാല്‍ക്കുഴയ്ക്കു പരിക്കേറ്റ നെയ്മര്‍ ബ്രസീലിന്റെ കോപ്പ അമേരിക്ക ടീമില്‍നിന്നു പുറത്തായി. ഇതിനിടെ നെയ്മര്‍ ബ്രസീലിയന്‍ യുവതിയുടെ മാനഭംഗപരാതിയില് മൊഴി നല്കാൻ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. പാരീസില്‍ നെയ്മറെ സന്ദര്‍ശിക്കാനെത്തിയ തന്നെ നെയ്മര്‍ മാനഭംഗപ്പെടുത്തിയതായി ഒരു യുവതി ബ്രസീലിയന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ നെയ്മര്‍ നിഷേധിച്ചിരിക്കുകയാണ്.
ഗ്രൂപ്പ് എയിൽ ബൊളിവിയയ്ക്കെതിരേ ഇന്ന് രാവിലെ ആറിനാണ് ആതിഥേയരായ ബ്രസീലിന്റെ ആദ്യ മത്സരം. കോപ്പ അമേരിക്കയ്ക്ക് ബ്രസീല്‍ ആതിഥേയത്വം വഹിച്ച മൂന്നു തവണയും കിരീടം ആതിഥേയര്‍ക്കു തന്നെയായിരുന്നു. അതുകൊണ്ട് ടിറ്റെയ്ക്ക് ഇത്തവണ സമ്മര്‍ദം കൂടുതലാണ്.
2007ലാണ് ബ്രസീല്‍ അവസാനമായി കോപ്പ അമേരിക്ക ചാമ്പ്യന്മാരായത്. 2014 ലോകകപ്പില്‍ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ നാണംകെട്ടു തോറ്റ ബ്രസീലിന് അതിന്റെ വേദന മാറണമെങ്കില്‍ കോപ്പ അമേരിക്ക നേടിയേ തീരൂ.
മെസി x റോഡ്രിഗസ്
ഇന്ന് ബ്രസീൽ ഇറങ്ങുന്പോൾ നാളെ അർജന്റീനയും കളത്തിലെത്തും. ഇന്ത്യൻ സമയം നാളെ പുലര്‍ച്ചെ 3.30നാണ് അര്‍ജന്റീന-കൊളംബിയ മത്സരം. ഗ്രൂപ്പ് ബിയിലെ ശക്തമായ മത്സരമാകും ഇതെന്നുറപ്പ്. ലാറ്റിനമേരിക്കയിലെ പാരന്പര്യ ശക്തികളാണ് ഇരു ടീമുകളും. കഴിഞ്ഞ രണ്ട് കോപ്പ അമേരിക്ക ഫൈനലിലും പരാജയപ്പെട്ടതിന്റെ ക്ഷീണമകറ്റുകാണ് ലയണൽ മെസിയുടെയും സംഘത്തിന്റെയും ലക്ഷ്യം.
സെർജിയോ അഗ്വെയ്റോ, ലയണൽ മെസി, ഡി മരിയ, ഡൈബാല തുടങ്ങിയവർ അർജന്റീനയ്ക്കായി ഇറങ്ങുന്പോൾ ഹമേഷ് റോഡ്രിഗസ്, റഡമൽ ഫൽക്കാവോ തുടങ്ങിയവർ കൊളംബിയയ്ക്കായി അണിനിരക്കും.