സ്റ്റെവെഞ്ചെർ (നോർവെ): അഞ്ച് തവണ ലോക ചെസ് ചാന്പ്യൻ പട്ടം കരസ്ഥമാക്കിയ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് നോർവെ ചാന്പ്യൻഷിപ്പിൽ അമേരിക്കയുടെ ഫാബിയാനൊ കരുവാനയ്ക്കു മുന്നിൽ തോൽവി വഴങ്ങി. ഇതോടെ ആദ്യ മൂന്ന് സ്ഥാനത്ത് എത്താമെന്ന ഇന്ത്യൻ താരത്തിന്റെ സ്വപ്നം പൊലിഞ്ഞു.