അന്‍ഡോറ ല വെയ്യ: യൂറോ കപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് വിജയ വഴിയില്‍. ഗ്രൂപ്പ് എച്ചില് ഫ്രാന്‍സ് 4-0നു ദുര്‍ബരായ അന്‍ഡോറയെ പരാജയപ്പെടുത്തി. കൈലിയന്‍ എംബാപ്പെയുടെ ഗോളിലാണ് ഫ്രാന്‍സ് മുന്നിലെത്തിയത്. എംബാപ്പെയുടെ കരിയറിലെ 100-ാമത്തെ ഗോളായിരുന്നു.
മുൻ ലോക ചാമ്പ്യന്മാരായ ജര്‍മനി 8-0ന് എസ്തോണിയയെ തോല്‍പ്പിച്ചു. റൊമേലു ലുക്കാക്കുവിന്റെ ഇരട്ട ഗോളില്‍ ബെല്‍ജിയം 3-0ന് സ്കോട്ലന്ഡിനെ പരാജയപ്പെടുത്തി. ഗ്രൂപ്പ് ജെയില്‍ ഇറ്റലി തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി. പിന്നില്‍ നിന്ന ഇറ്റലി 2-1ന് ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിനയെ തോല്‍പ്പിച്ചു.