പാരീസ്: അലക്സ് മോര്‍ഗന്റെ അഞ്ച് ഗോള്‍ മികവില്‍ നിലവിലെ ചാമ്പ്യന്മാരായ യുഎസ്എ വനിതാ ലോകകപ്പ് ഫുട്ബോളില്‍ തായ്ലന്‍ഡിനെ 13-0ന് തകര്‍ത്തു. വനിതാ ലോകകപ്പിലെ ഏറ്റവും വലിയ ജയമാണ് അമേരിക്ക സ്വന്തമാക്കിയിരിക്കുന്നത്. 2007ല്‍ ജര്‍മനി അര്‍ജന്റീനയക്കെതിരെ നേടിയ 11-0ന്റെ ജയമാണ് അമേരിക്ക തിരുത്തിയത്. ലോകകപ്പില്‍ അമേരിക്കയുടെ ഏറ്റവും വലിയ ജയവുമാണ്. 1991ല്‍ തായ് വാനെതിരേ നേടിയ 7-0ന്റെ റിക്കാര്‍ഡാണ് തിരുത്തിയത്.