+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റെ​​യ്ൻ റെ​​യ്ൻ ഗോ ​​എ​​വേ...

ല​​ണ്ട​​ൻ: ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ൽ പു​​തു റി​​ക്കാ​​ർ​​ഡ്. ബാ​​റ്റിം​​ഗ്, ബൗ​​ളിം​​ഗ്, ഫീ​​ൽ​​ഡിം​​ഗ്, അ​​ന്പ​​യ​​റിം​​ഗ്, കാ​​ണി​​ക​​ൾ എ​​ന്നി​​വ​​യി​​ലൊ​​ന്നു​​മ​​ല്ല പു​​തി​
റെ​​യ്ൻ റെ​​യ്ൻ ഗോ ​​എ​​വേ...
ല​​ണ്ട​​ൻ: ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ൽ പു​​തു റി​​ക്കാ​​ർ​​ഡ്. ബാ​​റ്റിം​​ഗ്, ബൗ​​ളിം​​ഗ്, ഫീ​​ൽ​​ഡിം​​ഗ്, അ​​ന്പ​​യ​​റിം​​ഗ്, കാ​​ണി​​ക​​ൾ എ​​ന്നി​​വ​​യി​​ലൊ​​ന്നു​​മ​​ല്ല പു​​തി​​യ ച​​രി​​ത്രം പി​​റ​​ന്ന​​ത്. ഇ​​തൊ​​ന്നുമ​​ല്ലാ​​തെ എ​​ന്ത് റി​​ക്കാ​​ർ​​ഡാ​​ണ് ക്രി​​ക്ക​​റ്റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള​​തെ​​ന്ന് സം​​ശ​​യം തോ​​ന്നി​​യേ​​ക്കാം. ഇ​​വ​​യി​​ലൊ​​ന്നും പെ​​ടാ​​ത്ത ഒ​​രു ക​​ളി​​ക്കാ​​ര​​ൻ കൂ​​ടി 12-ാം ലോ​​ക​​ക​​പ്പി​​ൽ യു​​കെ​​യി​​ലു​​ണ്ട്, മ​​ഴ. മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് ഒ​​രു ലോ​​ക​​ക​​പ്പി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ഉ​​പേ​​ക്ഷി​​ച്ച​​തി​​ന്‍റെ റി​​ക്കാ​​ർ​​ഡ് ഇ​​ന്ന​​ലെ കു​​റി​​ക്ക​​പ്പെ​​ട്ടു.

ഇ​​ന്ന​​ലെ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന ബം​ഗ്ലാ​ദേ​​ശ് - ശ്രീ​​ല​​ങ്ക മ​​ത്സ​​രം ടോ​​സ് ചെ​​യ്യാ​​ൻ​​പോ​​ലും സാ​​ധി​​ക്കാ​​തെ ഉ​​പേ​​ക്ഷി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്. മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് ഈ ​​ലോ​​ക​​ക​​പ്പി​​ൽ ഉ​​പേ​​ക്ഷി​​ച്ച മ​​ത്സ​​ര​​ങ്ങ​​ളു​​ടെ എ​​ണ്ണം ഇ​​തോ​​ടെ മൂ​​ന്ന് ആ​​യി. ഇ​​തു​​വ​​രെ​​യു​​ള്ള റി​​ക്കാ​​ർ​​ഡ് ര​​ണ്ട് മ​​ത്സ​​രം ഉ​​പേ​​ക്ഷി​​ച്ച​​താ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​ത്ത​​വ​​ണ ബ്രിസ്റ്റ​​ളി​​ൽ ന​​ട​​ക്കേ​​ണ്ട ര​​ണ്ട് മ​​ത്സ​​രം​​ത​​ന്നെ ഉ​​പേ​​ക്ഷി​​ച്ചു. ശ്രീ​​ല​​ങ്ക​​യ്ക്കാ​​ണ് ര​​ണ്ട് മ​​ത്സ​​ര​​വും ന​​ഷ്ട​​പ്പെ​​ട്ട​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

ഒ​​രു ലോ​​ക​​ക​​പ്പി​​ൽ ഒ​​രു പ​​ന്ത് പോ​​ലും എ​​റി​​യാ​​തെ മ​​ത്സ​​രം ഉ​​പേ​​ക്ഷി​​ച്ച റി​​ക്കാ​​ർ​​ഡും ഇ​​ന്ന​​ലെ പി​​റ​​ന്നു. 1979, 2015 ലോ​​ക​​ക​​പ്പു​​ക​​ളി​​ൽ ഒ​​രു മ​​ത്സ​​രം വീ​​തം ഒ​​രു പ​​ന്ത് പോ​​ലും എ​​റി​​യാ​​തെ ഉ​​പേ​​ക്ഷി​​ച്ചി​​രു​​ന്നു. ഒ​​രു പ​​ന്ത് പോ​​ലും എ​​റി​​യാ​​തെ ഈ ​​ലോ​​ക​​ക​​പ്പി​​ൽ ഉ​​പേ​​ക്ഷി​​ച്ച മ​​ത്സ​​രങ്ങളുടെ എ​​ണ്ണം ര​​ണ്ടായി (ശ്രീ​​ല​​ങ്ക - പാ​​ക്കി​​സ്ഥാ​​ൻ, ശ്രീ​​ല​​ങ്ക - ബം​​ഗ്ലാ​ദേ​​ശ്). ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക - വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് മ​​ത്സ​​ര​​വും ഉ​​പേ​​ക്ഷി​​ച്ചി​​രു​​ന്നു. ആ ​​മ​​ത്സ​​ര​​ത്തി​​ൽ 7.3 ഓ​​വ​​ർ ക​​ഴി​​ഞ്ഞ​​ശേ​​ഷ​​മാ​​യി​​രു​​ന്നു മ​​ഴ വി​​ല്ല​​നാ​​യ​​ത്.

വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് - ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക മ​​ത്സ​​ര​​ത്തി​​നി​​ടെ പാ​​ക് മു​​ൻ പേ​​സ​​ർ ഷൊ​​യ്ബ് അ​​ക്ത​​റി​​ന്‍റെ മ​​ഴ​​യെ​​ക്കു​​റി​​ച്ചു​​ള്ള ട്വീ​​റ്റ് ശ്ര​​ദ്ധ പി​​ടി​​ച്ചു​​പ​​റ്റി​​യി​​രു​​ന്നു. റെ​​യ്ൻ റെ​​യ്ൻ ഗോ ​​എ​​വേ... എ​​ന്നു തു​​ട​​ങ്ങു​​ന്ന ഗാനമാ​​യി​​രു​​ന്നു വി​​ൻ​​ഡീ​​സ് - ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക മ​​ത്സ​​രം ബ​​ന്ധി​​പ്പി​​ച്ച് അ​​ക്ത​​ർ ട്വീ​​റ്റ് ചെ​​യ്ത​​ത്.