മാഡ്രിഡ്: 2020 യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ മുൻ ചാന്പ്യന്മാരായ സ്പെയിനിനു ജയം. ഗ്രൂപ്പ് എഫിൽ നടന്ന പോരാട്ടത്തിൽ സ്പെയിൻ 3-0ന് സ്വീഡനെ കീഴടക്കി. ഗ്രൂപ്പിൽ സ്പെയിനിന്റെ തുടർച്ചയായ നാലാം ജയമാണിത്. നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ 12 പോയിന്റുമായി സ്പെയിൻ ഒന്നാമതും ഏഴ് പോയിന്റുമായി സ്വീഡൻ രണ്ടാമതുമാണ്.
ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം 64-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ക്യാപ്റ്റൻ സെർജ്യോ റാമോസ് ആണ് സ്പെയിനിനെ മുന്നിലെത്തിച്ചത്. 165 മത്സരങ്ങളിൽനിന്ന് പ്രതിരോധ താരത്തിന്റെ 20-ാം ഗോളായിരുന്നു. തുടർന്ന് മൊറാട്ട (85-പെനൽറ്റി), മൈക്കിൾ ഒയാർസബൽ (87-ാം മിനിറ്റ്) എന്നിവരും സ്പെയിനിനായി ലക്ഷ്യംകണ്ടു.
ഗ്രൂപ്പ് ഡിയിൽ മൂന്നാം ജയത്തിലൂടെ റിപ്പബ്ലിക് ഓഫ് അയർലൻഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ജിബ്രാൾട്ടറിനെ 2-0നാണ് അവർ കീഴടക്കിയത്. മറ്റു മത്സരങ്ങളിൽ ചെക് റിപ്പബ്ലിക്, ഡെന്മാർക്ക്, റൊമാനിയ, ഓസ്ട്രിയ, നോർവെ, സെർബിയ തുടങ്ങിയ ടീമുകളും ജയം സ്വന്തമാക്കി.