ലണ്ടൻ: പിൻ തുടഞരന്പിനേറ്റ പരിക്കിനെത്തുടർന്ന് വിശ്രമത്തിലിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പേസർ ലുൻഗി എൻഗിഡി അടുത്ത മത്സരത്തിൽ ടീമിനൊപ്പമുണ്ടാകുമെന്ന് ക്യാപ്റ്റൻ ഫാഫ് ഡുപ്ലസി. ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരേയാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സരം.
ഏകദിന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിൽ തിരിച്ചടികൾ മാത്രം നേരിട്ടുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം നൽകുന്നതാണ് എൻഗിഡിയുടെ മടങ്ങിവരവ്. ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ രണ്ടാം മത്സരത്തിനിടെയായിരുന്നു എൻഗിഡിക്ക് പരിക്കേറ്റത്. എൻഗിഡി തിരിച്ചെത്തുന്നതോടെ ടീമിന്റെ ബൗളിംഗ് ശക്തി വർധിക്കുമെന്ന കണക്കുകൂട്ടലിലാണ് ദക്ഷിണാഫ്രിക്ക.