+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുന്നൂറാൻ

കാ​ർ​ഡി​ഫ്: മു​ന്നൂ​റാ​ൻ എ​ന്ന് പേ​രെ​ടു​ത്ത ഇം​ഗ്ല​ണ്ടി​നു മു​ന്നി​ൽ ബം​ഗ്ലാ​ദേ​ശി​നു പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല. ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ഇംഗ്ല​ണ്ട് 106 റ​ണ്‍​സ് ജ​യം നേ​ടി
മുന്നൂറാൻ
കാ​ർ​ഡി​ഫ്: മു​ന്നൂ​റാ​ൻ എ​ന്ന് പേ​രെ​ടു​ത്ത ഇം​ഗ്ല​ണ്ടി​നു മു​ന്നി​ൽ ബം​ഗ്ലാ​ദേ​ശി​നു പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല. ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ഇംഗ്ല​ണ്ട് 106 റ​ണ്‍​സ് ജ​യം നേ​ടി. ഇം​ഗ്ല​ണ്ട് നേ​ടി​യ ആ​റി​ന് 386 റ​ണ്‍​സ് എ​ന്ന​തി​നു മ​റു​പ​ടി​യാ​യി 48.5 ഓ​വ​റി​ൽ 280 റ​ണ്‍​സ് എ​ടു​ക്കാ​നേ ബംഗ്ലാ​ദേ​ശി​നു സാ​ധി​ച്ചു​ള്ളൂ. ബം​ഗ്ലാ​ദേ​ശി​നാ​യി ഷ​ക്കീ​ബ് അ​ൽ ഹ​സ​ൻ 121 റ​ണ്‍​സ് നേ​ടി. ഇം​ഗ്ല​ണ്ടി​നാ​യി ജെ​സ​ണ്‍ റോ​യി​യും (153) സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി. റോയിയാണ് മാൻ ഓഫ് ദ മാച്ച്.

ത​​ക​​ർ​​ത്ത​​ടി​​ച്ച് മു​​ന്നേ​​റ്റം

ഇം​​ഗ്ല​ണ്ടി​​നെ ബാ​​റ്റിം​​ഗി​​ന് അ​​യ​​ച്ച ബം​​ഗ്ലാ​ദേ​​ശി​​ന് കാ​​ര്യ​​ങ്ങ​​ൾ എ​​ളു​​പ്പ​​മാ​​യി​​രു​​ന്നി​​ല്ല. ഇം​​ഗ്ലീ​ഷ് ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ജെ​​സ​​ണ്‍ റോ​​യി​​യും (121 പ​​ന്തി​​ൽ 153 റ​​ണ്‍​സ്) ജോ​​ണി ബെ​​യ​​ർ​​സ്റ്റോ​​യും (50 പ​​ന്തി​​ൽ 51 റ​​ണ്‍​സ്) ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ൽ നേ​​ടി​​യ​​ത് 19.1 ഓ​​വ​​റി​​ൽ 128 റ​​ണ്‍​സ്. മ​​ഹ്റ​​ഫെ മൊ​​ർത്താ​​സ​​യു​​ടെ പ​​ന്തി​​ൽ മെ​​ഹ്തി ഹ​​സ​​ന്‍റെ ഉ​​ജ്വ​​ല ക്യാ​​ച്ചി​​ലൂ​​ടെ​​യാ​​ണ് ബെ​​യ​​ർ​​സ്റ്റോ പു​​റ​​ത്താ​​യ​​ത്. മൂ​​ന്നാം ന​​ന്പ​​റാ​​യ ജോ ​​റൂ​​ട്ട് (29 പ​​ന്തി​​ൽ 21 റ​​ണ്‍​സ്) ഏ​​റെ​​നേ​​രം ക്രീ​​സി​​ൽ തു​​ട​​ർ​​ന്നി​​ല്ലെ​​ങ്കി​​ലും പി​​ന്നാ​​ലെ​​യെ​​ത്തി​​യ ജോ​​സ് ബ​​ട്‌​ല​​ർ ത​​ക​​ർ​​ത്ത​​ടി​​ച്ചു. റോ​​യ്-​​റൂ​​ട്ട് കൂ​​ട്ടു​​കെ​​ട്ട് ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ 77 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ബ​​ട്‌​ല​​ർ-​​മോ​​ർ​​ഗ​​ൻ കൂ​​ട്ടു​​കെ​​ട്ടാ​​ണ് ഇം​​ഗ്ല​​ണ്ടി​​ന്‍റെ സ്കോ​​ർ​​ബോ​​ർ​​ഡി​​ലേ​​ക്ക് 95 റ​​ണ്‍​സ് സം​​ഭാ​​വ​​ന ചെ​​യ്ത​​ത്. 65 പ​​ന്തി​​ൽ ആ​​യി​​രു​​ന്നു ഇ​​വ​​ർ 95 റ​​ണ്‍​സ് നേ​​ടി​​യ​​ത്. 44 പ​​ന്തി​​ൽ നാ​​ല് സി​​ക്സും ര​​ണ്ട് ഫോ​​റും അ​​ട​​ക്കം ബ​​ട്‌​ല​​ർ 64 റ​​ണ്‍​സ് അ​​ടി​​ച്ചു. മോ​​ർ​​ഗ​​ൻ 33 പ​​ന്തി​​ൽ ര​​ണ്ട് സി​​ക്സും ഒ​​രു ഫോ​​റും അ​​ട​​ക്കം 35ഉം. ​​ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 330 എ​​ന്ന നി​​ല​​യി​​ൽ​​നി​​ന്ന് ആ​​റി​​ന് 341ലേ​​ക്ക് ഇം​​ഗ്ല​ണ്ട് ഒ​​ന്നു പ​​ത​​റി. എ​​ന്നാ​​ൽ, ക്രി​​സ് വോ​​ക്സും (എ​​ട്ട് പ​​ന്തി​​ൽ 18 നോ​​ട്ടൗ​​ട്ട്) ലി​​യാം പ്ല​​ങ്കെ​​റ്റും (ഒ​​ന്പ​​ത് പ​​ന്തി​​ൽ 27 നോ​​ട്ടൗ​​ട്ട്) ഏ​​ഴാം വി​​ക്ക​​റ്റി​​ൽ പു​​റ​​ത്താ​​കാ​​തെ 45 റ​​ണ്‍​സ് നേ​​ടി​​യ​​തോ​​ടെ ആ​​തി​​ഥേ​​യ​​ർ 386 എ​​ന്ന കൂ​​റ്റ​​ൻ സ്കോ​​റി​​ലെ​​ത്തി. അ​​വ​​സാ​​ന 17 പ​​ന്തി​​ലാ​​ണ് വോ​​ക്സ്-​​പ്ല​​ങ്കെ​​റ്റ് കൂ​​ട്ടു​​കെ​​ട്ട് 45 റ​​ണ്‍​സ് അ​​ടി​​ച്ചു​​കൂ​​ട്ടി​​യ​​ത്.

ഇം​​ഗ്ല​ണ്ടി​​ന് ച​രി​ത്രനേ​​ട്ടം

ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ ഇം​​ഗ്ല​ണ്ടി​​ന്‍റെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​റാ​​ണ് ഇ​​ന്ന​​ലെ ബം​​ഗ്ലാ​ദേ​​ശി​​നെ​​തി​​രേ നേ​​ടി​​യ ആ​​റി​​ന് 386. ഈ ​​ലോ​​ക​​ക​​പ്പി​​ലെ ഇ​​തു​​വ​​രെ​​യു​​ള്ള ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ടീം ​​സ്കോ​​റും കാ​​ർ​​ഡി​​ഫി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​റും ഇ​​താ​​ണ്. തു​​ട​​ർ​​ച്ച​​യാ​​യി ഏ​​ഴാം മ​​ത്സ​​ര​​ത്തി​​ലും 300ൽ ​​അ​​ധി​​കം റ​​ണ്‍​സ് നേ​​ടി​​യും ഇം​​ഗ്ല​ണ്ട് ച​​രി​​ത്രം സൃ​​ഷ്ടി​​ച്ചു. ഈ ​​നേ​​ട്ടം ക​​ര​​സ്ഥ​​മാ​​ക്കു​​ന്ന ആ​​ദ്യ ടീ​​മാ​​ണ് ഇം​​ഗ്ല​​ണ്ട്. ഈ ​​ലോ​​ക​​ക​​പ്പി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ 311ഉം ​​പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ 334ഉം ​​ഇം​ഗ്ല​​ണ്ട് നേ​​ടി​​യി​​രു​​ന്നു. അ​​തി​​നു മു​​ന്പ് പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യി​​ലെ നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 373, 359, 341, 351 എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു അ​വ​രു​ടെ സ്കോ​​ർ.

മി​​ന്ന​​ൽ ആ​​ർ​​ച്ച​​ർ

ഈ ​​ലോ​​ക​​ക​​പ്പി​​ലെ ഏ​​റ്റ​​വും വേ​​ഗ​​മേ​​റി​​യ പ​​ന്താ​​ണ് ഇ​​ന്ന​​ലെ ജോ​​ഫ്ര ആ​​ർ​​ച്ച​​റി​​ന്‍റെ നാ​​ലാം ഓ​​വ​​റി​​ൽ ക​​ണ്ട​​ത്. 153 കി​​ലോ​​മീ​​റ്റ​​ർ വേ​​ഗ​​ത്തി​​ലാ​​യി​​രു​​ന്നു ഓ​​വ​​റി​​ലെ ആ​​ദ്യ പ​​ന്ത് പാ​​ഞ്ഞ​​ത്. തു​​ട​​ർ​​ന്ന് 143, 151, 151, 140, 141 എ​​ന്നി​​ങ്ങ​​നെ മി​​ന്ന​​ൽ​​പ്പി​​ണ​​ർ സൃ​​ഷ്ടി​​ച്ചു ആ​​ർ​​ച്ച​​ർ. സൗ​​മ്യ സ​​ർ​​ക്കാ​​രി​​ന്‍റെ (ര​​ണ്ട് റ​​ണ്‍​സ്) വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​തും ആ​​ർ​​ച്ച​​റാ​​ണ്. ആർച്ചറും ബെൻ സ്റ്റോക്സും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി.