ലണ്ടൻ: തോളിനേറ്റ പരിക്കിനെത്തുടർന്ന് ദക്ഷിണാഫ്രിക്കൻ സൂപ്പർ പേസർ ഡെയ്ൽ സ്റ്റെയിൻ ഏകദിന ലോകകപ്പ് ടീമിൽ നിന്ന് പുറത്ത്. ഇന്ന് ഇന്ത്യക്കെതിരായ മത്സരം നടക്കാനിരിക്കേയാണ് ദക്ഷിണാഫ്രിക്കൻ ടീമിന് കനത്ത പ്രഹരമേൽപ്പിച്ച് സ്റ്റെയിനിന്റെ പുറത്താകൽ. ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നെങ്കിലും സ്റ്റെയിൻ ദക്ഷിണാഫ്രിക്കയുടെ ആദ്യ രണ്ട് മത്സരങ്ങളിലും കളത്തിലിറങ്ങിയിരുന്നില്ല.
തോളിന് വീണ്ടും പരിക്കേറ്റതാണ് സ്റ്റെയിനിന്റെ പുറത്താകൽ കാരണം. ഐപിഎൽ മത്സരത്തിനിടെ പരിക്കേറ്റ താരം നാട്ടിലേക്ക് മടങ്ങിയിരുന്നു. സ്റ്റെയിനിനു പകരം ഇടംകൈ പേസറായ ഹെൻഡ്രികസ് ടീമിൽ എത്തി. ടീമിലെ മറ്റൊരു പേസ് ബൗളറായ ലുൻഗി എൻഗിഡിക്കും പരിക്കാണ്. ലോകകപ്പിനു മുന്പ് തന്നെ പരിക്കേറ്റ പേസർ ആൻറിച്ച് നോർഷെ പുറത്തായിരുന്നു.