മൊണാക്കോ: ഫോർമുല വണ്‍ മൊണാക്കോ ഗ്രാൻഡ്പ്രീയിൽ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടണ് ജേതാവായി. മെഴ്സിഡസിന്റെ ഹാമിൽട്ടണ് ഫെരാരിയുടെ ജർമൻ ഡ്രൈവറായ സെബാസ്റ്റ്യൻ വെറ്റലിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് വെന്നിക്കൊടി പാറിച്ചത്. സീസണിൽ ഹാമിൽട്ടന്റെ നാലാം ജയമാണ്. ഡ്രൈവേഴ്സ് ചാന്പ്യൻഷിപ്പിൽ ഹാമിർട്ടണ് ആണ് ഒന്നാമത്.